Tag: Meppayyur
വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ
മേപ്പയ്യൂർ: മഹാരാജാസ് കോളേജിന്റേ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യ പൊലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂരില്‍ നിന്ന് പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലേക്ക് തിരിച്ചു. അര്‍ധരാത്രിയോടെ വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലെത്തും. വിദ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് പൊലീസ് ഇന്നലെയും ഇന്നുമായി നടത്തിയത്.
രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍
മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്. പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍
സംശയം തോന്നി പൊലീസ് പിടികൂടി, ചോദ്യം ചെയ്തപ്പോള്‍ ബാറ്ററി മോഷണവിവരങ്ങള്‍ പുറത്തുവന്നു; അറസ്റ്റിലായവരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ഇരുപതുകാരനും
മേപ്പയ്യൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കള്‍ മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. മേപ്പയ്യൂര്‍ സ്വദേശിയായ അമല്‍ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പട്രോളിങ്ങിനിടെ റോഡരികില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിന്നും ടൂള്‍സ് കണ്ടെത്തിയതോടെ സ്റ്റഷനില്‍ കൊണ്ടുവന്ന്
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്
മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.
അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍
മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി. അച്ഛന്‍
മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍
മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും
തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്
മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്
മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു
മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ
തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’
മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ