Tag: melady

Total 12 Posts

കേന്റീന്‍ പ്രവര്‍ത്തനം ഇനി കൂടുതല്‍ സൗകര്യത്തോടെ; മേലടി ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച കേന്റീന്‍ തുറന്നു

മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കേന്റീന്‍ തുറന്നു. കാന്റീനിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, മെമ്പര്‍മാരായ രാജീവന്‍ കൊടലൂര്‍, എം.കെ. ശ്രീനിവാസന്‍, രമ്യ.എ.പി, നിഷിത,

മേലടി ഉപജില്ലാ ശാസ്‌ത്രോത്സവം ലോഗോ ക്ഷണിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

പയ്യോളി: മേലടി ഉപജില്ലാ ശാസ്‌ത്രോത്സം ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ എസ്.വി.എ.ജി.എച്ച്.എസ്.എസ് നടുവത്തൂരിനും എന്‍.യു.പി.എസ് നമ്പ്രത്തുകരയിലുമായി നടക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ശാസ്‌ത്രോത്സവം ജനറല്‍ കമ്മിറ്റി ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിയ്യതി, സ്ഥലം പരിപാടി നടക്കുന്ന വിദ്യാലയത്തിന്റെ പേര് എന്നീ രേഖപ്പെടുത്തലുകള്‍ ഉണ്ടാവണം.

മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് അനുമോദനവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്

മേലടി: 2023- 24 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് അഭിനന്ദനവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന കുമാരിക്കും മികച്ച അങ്കണവാടി വര്‍ക്കറായ രതിക്കുമുള്ള അനുമോദന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു; മേലടി ക്ഷീരവികസന ഓഫീസിന് പുതിയ ഓഡിറ്റോറിയമായി

പയ്യോളി: മേലടി ക്ഷീര വികസന ഓഫീസിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയം തുറന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ.കെ.എം മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന ഓഫീസര്‍ ശ്രീജിത്ത്.സി.പി റിപ്പോര്‍ട്ട്

കാര്‍ഷിക യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇതിലും മികച്ച അവസരം ഇനി വരാനില്ല; മേലടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തേക്ക് വിട്ടോളൂ, കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി പുരോഗമിക്കുന്നു

കൊയിലാണ്ടി: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ ‘കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി’ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്നു. നവംമ്പര്‍15 മുതല്‍ ഡിസംബര്‍ 4 വരെയാണ് ക്യാമ്പ് നടക്കുക. മേലടി ബ്ലോക്കിലെ എല്ലാ

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് കേടുപാട് പറ്റിയോ? മേലടിയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയര്‍ ക്യാമ്പ് നവംബര്‍ പതിനഞ്ച് മുതല്‍

തിക്കോടി: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് ബുധനാഴ്ച തുടക്കമാകും. ‘കാര്‍ഷിക യന്ത്രം സര്‍വ്വം ചലിതം മേലടി’ – എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് നവംബര്‍ പതിനഞ്ച് മുതല്‍ ഡിസംബര്‍ നാല്

സംരംഭകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് സംരംഭക മീറ്റ്

മേലടി: ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭക മീറ്റ് സംരംഭകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സംരംഭക മേഖലയിലുള്ള വികസനത്തിനും തൊഴില്‍ സാധ്യതകളുടെ പ്രോത്സാഹനത്തിനുമായാണ് സംരംഭക മീറ്റ് സംഘടിപ്പിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.പ്രസന്ന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞകുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, കാർഷിക മേഖലയിൽ സബ്സിഡി, സംരംഭങ്ങൾ… വികസന കുതിപ്പിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാമത്

പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. 106.05 ശതമാനം തുക ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടിയത്. കാർഷിക, വിദ്യാഭ്യാസ, സംരംഭം ഉൾപ്പെടെയുള്ള വിവിധ മേഖകളിലെ മികച്ച പ്രകടനമാണ് ബ്ലോക്ക് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനായി ഗ്രാമസഭ ചേര്‍ന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത്

മേലടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ 2023 – 2024. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമസഭ മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ പദ്ധതി രൂപീകരണം അവതരിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ

ചെലവഴിക്കുന്നത് 99 ലക്ഷം രൂപ; മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വരുന്നു

മേലടി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നനുവദിച്ച 99 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്.