2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനായി ഗ്രാമസഭ ചേര്‍ന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത്


മേലടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ ഗ്രാമസഭ 2023 – 2024. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമസഭ മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ പദ്ധതി രൂപീകരണം അവതരിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, കീഴരിയൂര്‍ പഞ്ചായത്ത്പ്രസിഡന്റ് കെ.കെ.നിര്‍മ്മല, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, രാജീവന്‍ കൊടലൂര്‍ എന്നിവര്‍ സംസാരിച്ചു.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ടി.ടി അശോകന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. മേലടി ബ്ലോക്ക് സെക്രട്ടറി, കെ.സരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രാഖേഷ് നന്ദി രേഖപ്പെടുത്തി.