Tag: MDMA
കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ്
വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എയുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഫറോക്ക് പോലീസ് അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ സ്വദേശിയായ മുഹമ്മദ് ഷക്കീല്‍ (28), തിരൂരങ്ങാടി സ്വദേശിയായ ഹസിമുദീന്‍ (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാമനാട്ടുകര ബൈപ്പാസില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ
കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ടൗണില്‍ ലോറി സ്റ്റാന്റിനടുത്തുവെച്ച് ഇന്ന് രാവിലെ പത്തുമണിയോടെയാണ് എം.ഡി.എം.എ പിടികൂടിയത്. മൂന്നുപേരുള്ള സംഘത്തില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണങ്ങളും പൊലീസ് നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഹരി
വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്. ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു
കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്. മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600
കാറില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന എംഡിഎംഎയുമായി വില്ല്യാപ്പള്ളി സ്വദേശി അറസ്റ്റില്‍
വടകര: എംഡിഎംഎയുമായി വില്ല്യാപ്പളളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍. വില്ല്യാപ്പള്ളി മീത്തലെ മലയില്‍ ഷഫീഖാണ് അറസ്റ്റിലായത്. ഇയാളെ കൈയില്‍ നിന്ന് 1.2 ഗ്രാം എംഡിഎംഎ കണ്ടെത്തി. വില്യാപ്പള്ളി ആയഞ്ചേരി റൂട്ടില്‍ മങ്ങലോറ വ്യവസായ എസ്‌റ്റേറ്റ് റോഡില്‍ വെച്ചാണ് ഷെഫീഖിനെ എക്‌സൈസ് സംഘം പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 01 ബിക്യൂ 1900 നമ്പര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പന്തീരങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചരക്ക് ലോറിയിൽ നിന്ന് പിടിച്ചെടുത്തത് 400 ഗ്രാം എം.ഡി.എം.എ, രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പന്തീരങ്കാവില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്ന് എത്തിയ ചരക്ക് ലോറിയില്‍ നിന്നാണ് രാസലഹരി പദാര്‍ത്ഥമായ എം.ഡി.എം.എ പിടികൂടിയത്. 400 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി സ്വദേശി നൗഫല്‍, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരാണ്
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍. പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോല്‍ വീട്ടില്‍ മിഥുന്‍(28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസുമാണ് പിടികൂടിയത്.
ബസ്സിലും ട്രെയിനിലുമായി എത്തിച്ച ശേഷം വില്‍പ്പന; കോഴിക്കോട് നഗരത്തില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ എം.ഡി.എം.എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ
ഗ്രാമിന് ആയിരം രൂപയ്ക്ക് ബെംഗളൂരില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയില്‍ മാര്‍ക്കറ്റില്‍ മൂവായിരം രൂപക്ക് വില്‍പന, ഒരു ഫോണ്‍ കോളില്‍ ഏത് ലഹരിയും മുന്നിലെത്തിക്കും; കോഴിക്കോട് പിടിയിലായത് വന്‍ ലഹരി മാഫിയയിലെ കണ്ണി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് പിടിയില്‍. അഹമ്മദ് ഇര്‍ഷാദാണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. പ്രതിയില്‍ നിന്നും 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ബെംഗളൂരില്‍ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പിടികൂടിയത്. എലത്തൂര്‍