Tag: Malappuram

Total 34 Posts

മലപ്പുറത്ത് വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറം: വിവാഹത്തലേന്ന് പത്തൊൻപതുകാരി കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫ സീനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായി ഇന്ന് വിവാഹം നടക്കാരിക്കെയാണ് ഫാത്തിമയുടെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഫാത്തിമ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ

മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു

മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ

മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

‘ഒരു ലക്ഷം തന്നാല്‍ എട്ട് മണിക്കൂറിനകം 2.40 ലക്ഷമാക്കി തരാം’; മലപ്പുറത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വന്‍ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍നിന്ന് ഒരുലക്ഷം

സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ

കോവിഡ് കാലത്ത് തുടങ്ങിയ ശ്രമം, രണ്ടുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കി; 1.25 കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി  ഗിന്നസ് റെക്കോഡ് പ്രതീക്ഷയില്‍ മലപ്പുറം സ്വദേശി ജസീം

തിരൂരങ്ങാടി: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ 1.25 കിലോമീറ്റര്‍ നീളത്തില്‍ കാലിഗ്രാഫി രീതിയില്‍ പകര്‍ത്തിയെഴുതി യുവാവ്. ചെറുമുക്ക് സലാമത്ത് നഗറിലെ മാട്ടുമ്മല്‍ മുഹമ്മദ് ജസീമാണ് ഖുര്‍ആന്‍ പകര്‍ത്തിയിരിക്കുന്നത്. ഈ അപൂര്‍വനേട്ടത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോഡ് അധികൃതര്‍ പതിപ്പ് പരിശോധിക്കും. 17-ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രദര്‍ശനംകാണാന്‍ ഗിന്നസ്ബുക്ക് അധികൃതരുമെത്തും. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യയിലെ

മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് കക്ക  വാരാന്‍പോയ തൊഴിലാളികള്‍

മലപ്പുറം: തോണിയപകടത്തില്‍ തിരൂരില്‍ നാലുപേര്‍ ദാരുണമായി മരിച്ചു. തിരൂരിലെ പുറത്തൂരില്‍ കക്ക വാരാൻ പോയ തൊഴിലാളികളാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍, ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവര്‍ മുങ്ങി മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ

വിവാഹം മുടക്കിയെന്നാരോപിച്ച് പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകശ്രമം നടന്നത്. തിരൂര്‍ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെ പ്രതികള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമികളിലൊരാളായ മുബാറക്കിക്കിന്‍റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെണ്‍വീട്ടുകാര്‍

കടയ്ക്കുമുന്നിൽ നിർത്തിയിട്ട ബെെക്ക് കുത്തിത്തെറിപ്പിച്ചു, ആളുകൾ ചിതറിയോടി; മലപ്പുറം ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം (വീഡിയോ കാണാം)

മലപ്പുറം: നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ്

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു; മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേരി: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്. മണ്ണാര്‍ക്കാട് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത സംസ്ഥാന