Tag: library
നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയും; പുസ്തക വിതരണവും സ്നേഹാദരവും സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ
കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി വള്ളത്തോള്‍ സ്മാരക വായനശാല; ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍
കൊയിലാണ്ടി: 65 വര്‍ഷത്തിലേറെയായി കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി നിലകൊണ്ട വളളത്തോള്‍ സ്മാരക വായനശാലയ്ക്ക് പുതിയ കെട്ടിടമായി. എം.എല്‍.എമാരായിരുന്ന പി.വിശ്വന് ,കെ.കുഞ്ഞുമുഹമ്മദ് എന്നിവരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1958 മാര്‍ച്ചിലാണ് കീഴരിയൂര്‍ പഞ്ചായത്തിനു സമീപം വായനശാല ആരംഭിച്ചത്. 65 വര്‍ഷത്തെ പാരമ്പര്യമുളള ഗ്രന്ഥാലയം ഒരുസംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അക്ഷരപ്പുര പിറവിയെടുക്കുകയായിരുന്നു.
വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം
കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.
‘വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും’ തെങ്ങില്ത്താഴെക്കാര്ക്കിനി വായനക്ക് കുറവ് വേണ്ട; സാഗര്‍ ലൈബ്രറി &റീഡിങ് റൂം ഒരുങ്ങി
കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ ഒന്‍പതാം വാര്‍ഡിലുള്ളവര്‍ക്ക് ഇനി പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കാം. വിയ്യൂര്‍ തെങ്ങില്‍ താഴെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. സാഗര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ഉദ്ഘാടനം പ്രശസ്ത അഭിനേതാവും, സംവിധായകനുമായ ഉമേഷ് കൊല്ലം ഇന്ന് രാവിലെ 11.30ന് നിര്‍വഹിച്ചു. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കരുണന് പുസ്തകഭവന്‍, ശശികുമാര്‍ എ.വി, കരുണന് മാസ്റ്റര്‍ വീക്ഷണം