Tag: KSU

Total 13 Posts

കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ നവംബര്‍ 14ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്

കോഴിക്കോട്: കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ ഉള്ള കോളേജുകളില്‍ നാളെ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങള്‍ക്കെതിരെയാണ് സമരം. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്നാണ് കെ.എസ്.യു ആഴശ്യപ്പെടുന്നത്. 1300

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യ സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് പ്രതിസന്ധിയ്‌ക്കെതിരെ കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാനത്തെ

നിലവിലെ രേഖകള്‍വെച്ച് സത്യപ്രതിജ്ഞ തടയാനാവില്ല; കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധിയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കോടതി

കൊച്ചി: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുന്നത് തടയാതെ ഹൈക്കോടതി. ചെയര്‍മാന്‍ സ്ഥാനമേറ്റാലും തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നല്‍കിയ ഹരജിയിലെ അന്തിമ വിധിക്ക് വിധേയമാകും ചെയര്‍മാന്‍ സ്ഥാനമെന്നും കോടതി വ്യക്തമാക്കി. കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി സ്ഥാനം ഏല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്.എഫ്.ഐയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍

കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് കെ.എം.അഭിജിത്ത്

കൊയിലാണ്ടി: വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങ് വച്ച് നടുറോഡിലൂടെ കാൽനടയായി കൊണ്ടുപോയ സംഭവം ജനാധിപത്യസമരങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നത് പോലെയാണെന്നും അഭിജിത്ത് പറഞ്ഞു. വ്യാജ രേഖയുണ്ടാക്കി കേരളത്തിലെ ഉന്നത

കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിൽ ഇടം നേടി കൊയിലാണ്ടി സ്വ​ദേശി; എ.കെ.ജാനിബ് സംസ്ഥാന കമ്മിറ്റി അം​ഗം

കൊയിലാണ്ടി: കെ.എസ്.യു ന്റെ സംസ്ഥാന ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. കൊയിലാണ്ടി സ്വദേശി എ.കെ.ജാനിബ് ഉൾപ്പെടെ 90 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന കമ്മിറ്റി അം​ഗമായാണ് ജാനിബിനെ തിരഞ്ഞെടുത്തത്. പേരാമ്പ്രക്കാരായ അർജുൻ കറ്റയാട്ട്, വി.ടി. സൂരജ് എന്നിവരും പട്ടികയിൽ ഇടം നേടി. സ്കൂൾ പഠനകാലത്താണ് ജാനിബ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യുവിന്റെ തിരുവങ്ങൂർ സ്കൂൾ യൂണിറ്റ് പ്രസിഡന്റായിരുന്നു,

കാട്ടിലപീടികയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടിലപീടികയിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട്ട് ഒരുദിവസത്തെ പരിപാടിക്കായെത്തിയത്‌. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാട്ടുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ പോലീസ്

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കെ.എസ്.യു നേതാവിന്റെ സ്‌നേഹസമ്മാനം; സ്വന്തം കെെകൊണ്ട് വരച്ച ചിത്രം പി.എം ആര്‍ഷോയ്ക്ക് സമ്മാനിച്ച് കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥ

എലത്തൂര്‍: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സ്വന്തം കൈകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനം നല്‍കി കെ.എസ്.യു പ്രവര്‍ത്തക. കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥയാണ് താന്‍ വരച്ച ചിത്രങ്ങള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നേരിട്ട് കൈമാറിയത്. നരിക്കുനിയിലെ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി വേദിയില്‍വെച്ചായിരുന്നു തീര്‍ത്ഥ ചിത്രം ആര്‍ഷോയ്ക്ക് കൈമാറിയത്. 1970 മുതലുള്ള

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം; ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കം കൂട്ടയടിയായി, പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജിലുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാനറിനെച്ചൊല്ലി ആരംഭിച്ച സംഘര്‍ഷം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കെ.എസ്.യു സംഘടിപ്പിക്കുന്ന പരിപാടിക്കായാണ് സ്റ്റേജില്‍ ബാനറുകള്‍ സ്ഥാപിച്ചിരുന്നത്. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ആറ് കെ.എസ്.യു പ്രവര്‍ത്തകരെ ബീച്ച് ആശുപത്രിയില്‍

‘ഇന്ന് തന്നെ മോചിപ്പിക്കണം, ഉത്തരവ് ജയിൽ സൂപ്രണ്ടിന് ഇ-മെയിലായി അയക്കണം’; കെ.എസ്.യു ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലിലടച്ചത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെതിരെ കാപ്പ ചുമത്തിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബുഷര്‍ ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ല എന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല കാപ്പ ചുമത്തിയതെന്നും കണ്ടെത്തിക്കൊണ്ടാണ്

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച്  സംഘടിപ്പിച്ചത്. മാ‍ർച്ച്