Tag: KSRTC Bus
200 രൂപയ്ക്ക് പാട്ടുംകേട്ട് കോഴിക്കോട് നഗരം ചുറ്റാം; പക്ഷേ ഡബിള്‍ഡെക്കര്‍ യാത്ര ആസ്വദിക്കണമെങ്കില്‍ ഇനിയും കുറച്ചധികം കാത്തിരിക്കേണ്ടിവരും
കോഴിക്കോട്: ഡബിള്‍ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരം ചുറ്റിക്കാണാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. തിരുവനന്തപുരം മാതൃകയില്‍ ഇവിടെയും ഡബിള്‍ ഡക്കര്‍ ബസ് കൊണ്ടുവരാന്‍ ആലോചനയുണ്ടെങ്കിലും വിശദമായ പഠനം നടത്തിയശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക. എന്നാല്‍ നഗരം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും. ഈ സര്‍വ്വീസ് ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും. ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ
കെ.എസ്.ആര്‍.ടി.സിയുടെ ഗവി ടൂര്‍ പാക്കേജ് ഹൗസ് ഫുള്‍! കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നത്- വിശദാംശങ്ങള്‍ അറിയാം
പത്തനംതിട്ടയിലെ ഗവിയെന്ന മനോഹര ഗ്രാമവും ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്തുള്ള ബസ് യാത്രയും, ഓര്‍ഡിനറിയെന്ന ചിത്രത്തെ ഏറെ ജനപ്രിയമാക്കിയത് ലൊക്കേഷന്റെ സൗന്ദര്യം കൂടിയാണ്. ഇപ്പോള്‍ അതേപോലൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഗവിയിലെ കാഴ്ചകള്‍ അനുഭവിക്കാനുള്ള പാക്കേജ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നിരിക്കുകയാണ്. ഹൗസ് ഫുള്‍ ആയി തന്നെ ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ട്രിപ്പ് മുന്നോട്ടുപോകുന്നുണ്ട്. പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും
വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ