Tag: Kozhikode

Total 156 Posts

കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാർ പൂർണ്ണമായും രണ്ടാമത്തേത് ഭാഗികമായും കത്തിനശിച്ചു

കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. എതിർദിശയിൽ വന്ന കാറുകളാണ് അപകടതതിൽപെട്ടത്. കോട്ടൂളിയിൽ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. രണ്ടാമത്തെ കാർ ഭാഗികമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന്‌ നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി. കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്‌ നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം

പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ ഉള്‍പ്പെടെ കോഴിക്കോട് നൂറിലേറെ ലഹരി ഹോട്‌സ്‌പോട്ടുകള്‍; തട്ടുകടകളില്‍ ലഹരിച്ചായയും സുലഭം

കോഴിക്കോട്: ജില്ലയില്‍ ലഹരിക്കടത്തും ലഹരി ഉപയോഗവും നടക്കുന്ന നൂറിലേറെ ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്ന് കണ്ടെത്തല്‍. നഗര, തീരദേശ പരിധികളിലെ പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവയുള്‍പ്പെടുന്ന ഇടങ്ങളാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതുതലമുറയില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിച്ചതോടെയാണ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഹരി എത്തിച്ചുനല്‍കുന്ന സംഘം ഒത്തുകൂടുന്ന പ്രത്യേക പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയതോടെ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ്.

നെടുമ്പാശേരി വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം കടത്തി; താമരശേരി സ്വദേശികളുള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലധികം വരുന്ന സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. ദോഹയില്‍ നിന്നെത്തിച്ച സ്വര്‍ണവുമായി അരീക്കോട് വച്ചാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് താമരശേരി സ്വദേശികളായ മിദ്ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാരിയര്‍ക്ക് നല്‍കാന്‍

വെറും ഇരുന്നൂറ് രൂപയ്ക്കോ? അതും ആനവണ്ടിയിൽ! ‘നഗരം ചുറ്റാം ആനവണ്ടിയിൽ’ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

കോഴിക്കോട്: മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത്

അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് നായയുടെ കടിയേറ്റു

കോഴിക്കോട്: പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. അംഗന്‍വാടിയില്‍ നിന്ന് മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് അമ്മ ജുബാരിയ. വഴിയില്‍ വച്ച് ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും

ഇരുനില ബസ്സിന്റെ മുകളിലിരുന്ന് നഗരം ചുറ്റിക്കണ്ടാലോ? കോഴിക്കോട് ഡബിൾ ഡക്കർ ബസ് സർവ്വീസുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: തിരുവനന്തപുരത്തും എറണാകുളത്തും മാത്രമുള്ള കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് കോഴിക്കോട്ടേക്കും എത്തുന്നു. കോഴിക്കോട്ടെത്തുന്നവർക്ക് നഗരം ചുറ്റിക്കാണാനായാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് അവതരിപ്പിക്കുന്നത്. നിരവധി ടൂർ പാക്കേജുകൾ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡബിൾ ഡക്കർ ബസ് കൊണ്ടുവരുന്നത്. കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ്.

യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലയിലെ പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാം…

കോഴിക്കോട്: ആരോ​ഗ്യ വിഭാ​ഗം ഉൾപ്പെടെ വിവിധ മേഖലകളിലായി ജില്ലയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ എവിടെയെല്ലാം എന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം. നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21.

ഗതാഗത തടസ്സത്തിന് സാധ്യത; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം എന്‍ഡ്യൂറന്‍സ് ടെസ്റ്റ്: ഗതാഗത തടസ്സത്തിന് സാധ്യത കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനീ ) (കാറ്റഗറി നമ്പർ/.538/2019) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) ജനുവരി 27,28 തിയ്യതികളില്‍ നടത്തുന്നതിനാൽ ഈ ദിവസങ്ങളില്‍ മുണ്ടിക്കല്‍താഴം ജംഗ്ഷന്‍ മുതല്‍ കാളാണ്ടിതാഴം ജംഗ്ഷൻ

15000 മുട്ട, ഗുഡ്‌സ് ഓട്ടോ, ട്രേ…; വണ്ടിയോടെ മുട്ട മോഷ്ടിച്ച മുട്ടക്കള്ളന്മാര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്ത കച്ചവടത്തിനായി കൊണ്ടുവന്ന മുട്ടകളും വണ്ടിയും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.