Tag: Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3.06 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ 1.36 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. ഇതിനുപുറമേ ജിദ്ദയില്‍നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന്
കൊലപാതകം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു; എട്ട് മാസത്തിനുശേഷം പ്രതി കോഴിക്കോട് പിടിയില്‍, ഒളിവില്‍ കഴിയവെ തമിഴ്‌നാട്ടിലും കൊലപാതകം നടത്തിയതായി പോലീസ്
കോഴിക്കോട്: കൊലപാതകക്കേസില്‍ എട്ട് മാസത്തിനു ശേഷം പ്രതി പിടിയില്‍. ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി സന്ദീപിന്റെ
കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി, വൃത്തിഹീനമായ ഫ്രീസറില്‍ ഭക്ഷണസാധനങ്ങൾ; കോഴിക്കോട്ടെ കുഴിമന്തി കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
കോഴിക്കോട്: നഗരത്തിലെ കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചിയും വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന
കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് പുതിയ പ്രസിഡന്റ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോടിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാരാണ് പുതിയ പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് ആണ് പുതിയ ഭരണധികാരിയെ തെരഞ്ഞെടുത്തത്.സെപ്തംബര്‍ 12-ാം തിയ്യതി കോഴിക്കോട് ചേര്‍ന്ന ജില്ലാ മുശാവറ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. summary: Kozhikode Samasta Kerala Jamiatul Ulama
വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദൂര കോഴ്‌സുകള്‍ റഗുലറിന് തുല്യമാക്കി യു.ജി.സി
കോഴിക്കോട്: വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്ബ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ന്‍ അറിയിച്ചു.
ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി
കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും
‘പ്രായം, ജാതി, രാഷ്ട്രീയം.. ഇതൊന്നും നോക്കാതെ വീട്ടില്‍ കേറി അടിക്കും’ കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാനാകാതെ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് കോഴിക്കോട്ടെ യുവാക്കള്‍; വിവാഹം മുടക്കികളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ഇന്റലിജന്‍സ് വിഭാഗം
കോഴിക്കോട്: നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കോഴിക്കോട്ടെ യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തെ അവിവാഹിതരായ യുവതീയുവാക്കളാണ് കല്യാണം മുടക്കികള്‍ കാരണം ജീവിതം ലഭിക്കാതെ കഷ്ടപ്പെടുന്നത്. കല്യാണം മുടക്കികളുടെ ശല്യം കാരണം പൊറുതിമുട്ടിയതോടെയാണ് ഇവര്‍ക്കെതിരെ യുവാക്കള്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫ്‌ളസ് ബോര്‍ഡ് ഉയര്‍ന്നത്. ‘ഗോവിന്ദപുരം ചുണക്കുട്ടികള്‍ ‘ എന്ന പേരിലാണ് ബോര്‍ഡ്
18,000 രൂപ ശമ്പളം, ഇരുപതിലധികം ഒഴിവുകൾ; ജില്ലയിലെ വിവിധയിടങ്ങളിൽ ജോലി ഒഴിവ്, വിശദാംശങ്ങൾ
കോഴിക്കോട്: സീ റസ്‌ക്യൂ സ്‌ക്വാഡ്, വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിൽ താത്ക്കാലിക നിയമനം. സീ റസ്‌ക്യൂ സ്‌ക്വാഡിൽ 18,000 രൂപ ശമ്പളം നിരക്കില്‍ നാല് ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. ഒരുവർഷ കാലാവധിയിലേക്കാണ് വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ നിയമനം നടത്തുന്നത്. സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍
പ്ലസ് ടു യോഗ്യതയും ഒപ്പം സ്മാർട്ട് ഫോണും കയ്യിലുണ്ടോ? കൊയിലാണ്ടി മേഖലയിലെ കാർഷിക സെൻസസിന്റെ ഭാഗമാകാം; വിശദാംശങ്ങൾ
കൊയിലാണ്ടി: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമേറ്റർമാരെ തിരഞ്ഞെടുക്കുന്നു തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവരും സ്മാർട്ട്ഫോൺ സ്വന്തമായിട്ടുള്ള വരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാംഘട്ട