Tag: Kozhikode

Total 146 Posts

വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദൂര കോഴ്‌സുകള്‍ റഗുലറിന് തുല്യമാക്കി യു.ജി.സി

കോഴിക്കോട്: വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്ബ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ന്‍ അറിയിച്ചു.

ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി

കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും

‘പ്രായം, ജാതി, രാഷ്ട്രീയം.. ഇതൊന്നും നോക്കാതെ വീട്ടില്‍ കേറി അടിക്കും’ കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാനാകാതെ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് കോഴിക്കോട്ടെ യുവാക്കള്‍; വിവാഹം മുടക്കികളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ഇന്റലിജന്‍സ് വിഭാഗം

കോഴിക്കോട്: നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കോഴിക്കോട്ടെ യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തെ അവിവാഹിതരായ യുവതീയുവാക്കളാണ് കല്യാണം മുടക്കികള്‍ കാരണം ജീവിതം ലഭിക്കാതെ കഷ്ടപ്പെടുന്നത്. കല്യാണം മുടക്കികളുടെ ശല്യം കാരണം പൊറുതിമുട്ടിയതോടെയാണ് ഇവര്‍ക്കെതിരെ യുവാക്കള്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫ്‌ളസ് ബോര്‍ഡ് ഉയര്‍ന്നത്. ‘ഗോവിന്ദപുരം ചുണക്കുട്ടികള്‍ ‘ എന്ന പേരിലാണ് ബോര്‍ഡ്

ജില്ലയിലെ വിവിധ ഫിഷിങ് ഹാര്‍ബറുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാം; സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം

കോഴിക്കോട്: ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ 18,000 രൂപ ശമ്പളം നിരക്കില്‍ 4 ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും ട്രെയിനിങ്

18,000 രൂപ ശമ്പളം, ഇരുപതിലധികം ഒഴിവുകൾ; ജില്ലയിലെ വിവിധയിടങ്ങളിൽ ജോലി ഒഴിവ്, വിശദാംശങ്ങൾ

കോഴിക്കോട്: സീ റസ്‌ക്യൂ സ്‌ക്വാഡ്, വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിൽ താത്ക്കാലിക നിയമനം. സീ റസ്‌ക്യൂ സ്‌ക്വാഡിൽ 18,000 രൂപ ശമ്പളം നിരക്കില്‍ നാല് ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. ഒരുവർഷ കാലാവധിയിലേക്കാണ് വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ നിയമനം നടത്തുന്നത്. സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍

പ്ലസ് ടു യോ​ഗ്യതയും ഒപ്പം സ്മാർട്ട് ഫോണും കയ്യിലുണ്ടോ? കൊയിലാണ്ടി മേഖലയിലെ കാർഷിക സെൻസസിന്റെ ഭാ​ഗമാകാം; വിശദാംശങ്ങൾ

കൊയിലാണ്ടി: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമേറ്റർമാരെ തിരഞ്ഞെടുക്കുന്നു തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവരും സ്മാർട്ട്ഫോൺ സ്വന്തമായിട്ടുള്ള വരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാംഘട്ട

കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജ് ക്യാമ്പസില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയെന്ന് പരാതി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍; സ്വമേധയാ കേസെടുത്ത് വനം വകുപ്പ്

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് ക്യാമ്പസില്‍ നിന്ന് ചന്ദനമരം വ്യാപകമായി മുറിച്ച് കടത്തിയതായി പരാതി. പി.ജി ബ്ലോക്കിന്റെ സമീപത്തെ രണ്ട് ചന്ദന മരങ്ങളാണ് ഓഗസ്റ്റ് 30 ന് മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ചന്ദനമരങ്ങള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയതോടെ കോളേജ് മാനേജ്‌മെന്റ് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ വനംവകുപ്പ് സ്വമേധയാ കേസ് എടുത്ത്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സ് വിതരണവും ഇന്ന് മുതല്‍, സംസ്ഥാനത്തെ ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയുടെയും വിതരണം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി ബില്ലുകള്‍ പാസാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ സജ്ജമായി പ്രവര്‍ത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ള 35,040 രൂപയോ

കേരളത്തിലെ ഓണം വിപണിയില്‍ വിലക്കയറ്റത്തത്തിന് തടയിടാന്‍ സഹകരണ ഓണ ചന്തകള്‍, സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളുണ്ട് ഇത്തവണ

കോഴിക്കോട്: ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വിപണികള്‍ സജീവമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 ഓണചന്തകളുണ്ട്. ഇത്തവണ വളരെ നേരത്തെ തന്നെ സഹകരണ വകുപ്പ് ഓണ ചന്തകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഗുണമേന്മയില്‍ കര്‍ശനമാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. സാധനങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ നിശചയിച്ച ഗുണനിലവാരം ഇല്ലന്ന് കണ്ടെപ്പോള്‍ അത് തിരികെ നല്‍കി മികച്ച

എ.ടി.എമ്മും, ആധാര്‍ കാര്‍ഡും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു, നടുവത്തൂര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: നടുവത്തൂര്‍ സ്വദേശിയുടെ എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡും ആയിരത്തിമുന്നൂറ് രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ബൈക്ക് യാത്രയിലാണ് നഷ്ടമായത്. കോഴിക്കോട് നിന്നും നടുവണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പൂക്കാട് പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം മനസ്സിലാക്കുന്നത്. നടുവത്തൂര്‍ സ്വദേശി മഹേഷിന്റെ പേഴ്‌സ് ആണ് കളഞ്ഞു പോയത്. കണ്ടു കിട്ടുന്നവര്‍ 8157048209, 9656008151