കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ടൂര്‍ പോയ ട്രാവലര്‍ താമരശ്ശേരി ചുരത്തില്‍ തീപ്പിടിച്ചു


കോഴിക്കോട്: കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് ടൂര്‍ പോയ ട്രാവലര്‍ താമരശ്ശേരി ചുരത്തില്‍ തീപിടിച്ചു. യാത്രക്കാര്‍ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയും ഉടനെ യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നെന്ന് താമരശ്ശേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ട്രാവലര്‍ പൂര്‍ണമായി കത്തിനശിച്ചു.