Tag: Kozhikode

Total 146 Posts

കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവില്‍; പെണ്‍കുട്ടി വരനൊപ്പമായതിനാല്‍ മൊഴിയെടുക്കല്‍ വൈകുന്നു

കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ വൈകുന്നു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന വരനൊപ്പമാണ് പെണ്‍കുട്ടിയെന്നതിനാല്‍ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും വരനും ഉള്‍പ്പെടെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ സി.ഡബ്ല്യു.സിയും നിയമനടപടി തുടങ്ങി. പണ്‍കുട്ടിക്ക് അടുത്ത ഏപ്രിലില്‍ മാത്രമാണ് 18 വയസ്സ് പൂര്‍ത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതന്‍ കൂടിയായ

കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

‘ഹെല്പ്….. മെഡിക്കൽ പ്രൊഫഷനിലുള്ള ആരെങ്കിലുമുണ്ടോ, ഇദ്ദേഹത്തെ ഒന്ന് നോക്കാമോ?’; ഹൃദയമിടിപ്പ് ഇല്ലാതെ കുഴഞ്ഞുവീണ സൈനികനെ ആകാശത്തു വെച്ച് ജീവനിലേക്കു തിരികെ കൊണ്ട് വന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ നേഴ്സ്, സംഭവം ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാൻ പോകവേ

കോഴിക്കോട്: വിമാനം എടുത്ത് അൽപ്പ സമയത്തിനുള്ളിൽ തന്നെ ഹെൽപ്പ്പ്പ്…. മെഡിക്കൽ പ്രൊഫഷനിലുള്ള ആരെങ്കിലുമുണ്ടോ, ഇദ്ദേഹത്തെ ഒന്ന് നോക്കാമോ? എന്ന ചോദ്യം കേട്ടാണ് തന്റെ ചിന്ത ലോകത്തു നിന്ന് ഗീത ഉണരുന്നത്. രാഷ്ട്രപതിയിൽ നിന്ന് സമ്മാനം വാങ്ങാൻ പോവുകയാണ്, സന്തോഷവും അൽപ്പം പരിഭ്രമവുമുണ്ട്. എന്നാൽ ഹെൽപ്പ് എന്ന വിളിയിലൂടെ തന്നിലെ നേഴ്സ് ഉണർന്നെഴുന്നേറ്റു. ഉടനെ തന്നെ ഓടിയെത്തി,

ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കി മടങ്ങവെ മോഷ്ടാവും ബൈക്കും ഉടമയുടെ മുന്നില്‍പ്പെട്ടു, പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ട് കള്ളന്‍, ഒടുവില്‍ ബാര്‍ബര്‍ഷോപ്പില്‍വെച്ച് പിടിവീണു; പയ്യാനക്കല്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായതിങ്ങനെ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷണം പോകുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചില ബൈക്കുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ബൈക്കുമായി മോഷ്ടാവ് ഉടമയുടെ കണ്‍മുന്നില്‍ തന്നെ ചെന്നുപെട്ടാലോ. ഇത്തരമൊരു അവസ്ഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്കായിരുന്നു മോഷണം പോയത്. കോട്ടൂളിയില്‍വെച്ച് ബൈക്ക് നഷ്ടപ്പെട്ടത്

പുതുസംരംഭങ്ങൾ തുടങ്ങാം, ജാമ്യവ്യവസ്ഥയില്ലാതെ 65,000 മുതൽ 15 ലക്ഷം രൂപ വരെ വായ്പയെടുക്കാം; ജോർ ഫെയറുമായി കോഴിക്കോട്

കോഴിക്കോട്: റിസ്ക് ഫ്രീ ജോയന്റ് വെഞ്ച്വർ പ്ലാറ്റ്‌ഫോമായ ജോർ, റിങ്ങ്സ് പ്രൊമോസ്, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ ചേർന്ന് ഒരുലക്ഷം പുതുസംരംഭകർക്കായി വായ്പപ്പദ്ധതിക്കുള്ള അംഗീകാരപത്രം നൽകും. നവംബർ ഒന്നിന് 11 മണിമുതൽ ആറുവരെ ബീച്ച് ഫ്രീഡം സ്ക്വയറിന് സമീപം സജ്ജമാക്കിയ ഗ്രാൻഡ് മലബാർ ജോർ ഫെയർ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.എൽ.എ. മാരായ

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. ചെറുവണ്ണൂര്‍, നല്ലളം തെക്കേ പാടം സി.കെ ഹൗസില്‍ ഷാക്കില്‍(29), പുതിയങ്ങാടി പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് യുവാക്കള്‍ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്. കോഴിക്കോട് കൊളത്തറയില്‍ വച്ചാണ് 14

കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് കോഴിക്കോട് സമാനമായി കടല്‍ ഉള്‍വലിഞ്ഞിരുന്നു. സുനാമി തിരമാലയടിക്കുന്നതിന് മുമ്പായി ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ കോഴിക്കോട് സുനാമി മുന്നറിയിപ്പ് ഇല്ല. പ്രാദേശിക പ്രതിഭാസമാകാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

കോഴിക്കോട് വരുന്നു, വിദേശമാതൃകയിൽ കേരളത്തിലെ ആദ്യ ട്രമ്പറ്റ് ജങ്ഷൻ; ഇനി ഒരു ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും വേണമെങ്കിലും പോകാം

കോഴിക്കോട്: ജില്ലയും ഹൈടെക് ആവുകയാണ്, വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കോഴിക്കോടെത്തുന്നു, കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല. ഇനി വാഹനങ്ങൾക്ക് പരസ്പരം കൂട്ടിമുട്ടാതെ ജംഗ്ഷനുകളിലൂടെ കടന്നു പോകാം. ഗതാഗതത്തിനു തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനും, കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം കവലകൾ നിർമ്മിക്കുന്നത്. ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും

ക്രീസില്‍ ബാറ്റ് കൊണ്ട് തല്ലുമാല, ബീച്ചിലെത്തിയാല്‍ കുറുമ്പന്‍ ചേട്ടന്‍; കോഴിക്കോട് ബീച്ചില്‍ കളിപ്പാട്ടങ്ങളുമായി കളിക്കുന്ന സഞ്ജു സാംസന്റെ വീഡിയോ വൈറല്‍

കോഴിക്കോട്: ആക്ഷന്‍ പറഞ്ഞു കഴിയുമ്പോഴേക്കും ചുവന്ന കൊമ്പുകളും മഴവില്‍ വാളുമായി ചാടി വീഴുന്ന സഞ്ജു സാംസണ്‍, തന്റെ ‘ഹിറ്റ് ചിരി’യുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫ്. കോഴിക്കോട് ബീച്ചിലെത്തി രസകരമായ നിമിഷങ്ങള്‍ പങ്കു വെയ്ക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകനും നടനുമായ ബേസില്‍ ജോസഫിനൊപ്പം ആണ് താരം

സംസ്ഥാന കലോത്സവ മേളയുടെ സമയക്രമീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു; കോഴിക്കോട് വേദിയാകുന്ന ആഘോഷനാളുകളുടെ വിശദ വിവരങ്ങള്‍ അറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്. വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്‌കൂള്‍തലത്തില്‍ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുന്‍പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10,11,12 തീയതികളിലായി എറണാകുളത്ത് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍