Tag: KOYILANDY SUB DISTRICT KALOLSAVAM
കൊയിലാണ്ടി ഉപജില്ലാ കലോത്സവ നഗരിയിലും ഖത്തര്‍ ലോകകപ്പ് ആവേശം; പ്രവചന മത്സരം സംഘടിപ്പിച്ച് ഫൂഡ് കമ്മിറ്റി
കൊയിലാണ്ടി: ലോകം മുഴുവന്‍ മുഴുകിയിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ നിന്ന് ഉപജില്ല കലോത്സവ നഗരിയും മാറിനിന്നില്ല. ആവേശകരമായ മത്സരമൊരുക്കിയാണ് ഭക്ഷണകമ്മിറ്റി ലോകകപ്പ് ആവേശം കലോത്സവനഗരിയിലെത്തിച്ചിരിക്കുന്നത്. ഫുഡ് & വിന്‍ എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചായത് കൊണ്ടും, സംഘടിപ്പിക്കുന്നത് ഫൂഡ് കമ്മിറ്റി ആയക് കൊണ്ടും, പറയുമ്പോ ഫൂഡ് ആന്‍ഡ് വിന്‍ എന്നോ ഫുട് എന്നോ
കലാമേളയ്ക്കൊപ്പം ലഹരിക്കെതിരായ കരുതലും; ഉപജില്ലാ കലോത്സവ വേദിയിൽ വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
കൊയിലാണ്ടി: ഉപജില്ലാ കലോത്സവ മേള നടക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് കീഴിലുള്ള കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെയും എൻ.എസ്.എസ്സിന്റെയും ആഭിമുഖ്യത്തിലാണ് പോസ്റ്റർ പ്രദർശനം നടത്തുന്നത്. പ്രദർശനം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി എസ്.ഐ പി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലും
ഉപയോഗശേഷം പേന വലിച്ചെറിഞ്ഞാലും സാരമില്ല, ഇതാ പരിസ്ഥിതിയെ നോവിക്കാത്ത കടലാസുപേനകള്‍; വര്‍ണാഭമായ കച്ചവടവുമായി എന്‍.എസ്.എസ് കൂട്ടായ്മ
കൊയിലാണ്ടി: വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേന. അതുണ്ടാക്കിയതാവട്ടെ, മിക്കതും പ്ലാസ്റ്റിക് കൊണ്ടും. സ്‌കൂളില്‍ ഒരു ദിവസം ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ തന്നെ എത്രയുണ്ടാവും? ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്തായിരിക്കും? ഈ ഒരു ചിന്തയാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ എന്‍.എസ്.എസ്. അംഗങ്ങളെ അവരുടെ പുതിയ സംരംഭത്തിലേക്ക് എത്തിച്ചത് – പ്ലാസ്റ്റിക്കിന് പകരം കടലാസുകൊണ്ടുണ്ടാക്കിയ
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്. മുന്നേറ്റം, ഹയര്‍സെക്കന്ററിയില്‍ ജി.എം.വി.എച്ച്.എസ്.എസ്; ഉപജില്ല കലോത്സവത്തിലെ ഏറ്റവും പുതിയ പോയിന്റ് നില
കൊയിലാണ്ടി: ആവേശം ഒട്ടും ചോരാതെ മൂന്നാം ദിവസവും ഉപജില്ലാ കലോത്സവം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. നൂറ്റി എണ്‍പത്തിമൂന്ന് പോയിന്റാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി നേടിയത്. 31 എ ഗ്രേഡും ഒന്‍പത് ബി ഗ്രേഡും ഒരു സി ഗ്രേഡുമാണുള്ളത്. തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ആണ്
അയ്യപ്പ ഭക്തർക്ക് ഭക്ഷണമില്ല, കാർത്തിക വിളക്കിന് ആഘോഷങ്ങളില്ല, കീഴ് വഴക്കങ്ങൾ പലതും തെറ്റുന്നു ക്ഷേത്രം ഉദ്യോഗസ്ഥ ഭരണത്തിലോ ?; പിഷാരികാവ് ട്രസ്റ്റി ബോർഡിൽ സർക്കാർ പ്രതിനിധികളില്ലാതായിട്ട് എട്ട് മാസം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളില്‍ ഇല്ലാതായിട്ട് എട്ട് മാസം പിന്നിടുന്നു. ഇത് ഭക്തരിലും ക്ഷേത്രനടത്തിപ്പിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മെല്ലെപ്പോക്കാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ നിയമനം വൈകാനിടയാക്കിയതെന്നാണ് ആക്ഷേപം. ഇപ്പോള്‍ നിലവില്‍ ഏഴ് പാരമ്പര്യ ട്രസ്റ്റി പ്രതിനിധികള്‍ മാത്രമാണ് ഉള്ളത്. നേരത്തെ പാരമ്പര്യ ട്രസ്റ്റി പ്രതിനിധികള്‍ക്ക് പുറമേ നാല്
ലാസ്യമോഹനം, വാദ്യലയം…. കൗമാര കലോത്സവം മൂന്നാം ദിവസം; ഇന്നത്തെ മത്സര ഇനങ്ങളും വേദികളും അറിയാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ചെണ്ട, പഞ്ചവാദ്യം, തബല, വയലിന്‍ തുടങ്ങിയ വാദ്യമേളങ്ങളും ഓട്ടന്‍ തുള്ളല്‍, കഥകളി, ചാക്യാര്‍ കൂത്ത് തുടങ്ങിയ ക്ഷേത്രകലകളും അരങ്ങേറും. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെ 9 മണിമുതല്‍ ആരംഭിക്കും. ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്) മോഹിനിയാട്ടം കേരളനടനം
സഹപാഠികൾ കലോത്സവം ആസ്വദിക്കുമ്പോൾ കാവലായി അവർ; കൊയിലാണ്ടി ഉപജില്ലാ കലാമേളയിൽ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ‘കുട്ടിപ്പൊലീസുകാരു’ടെ വിലമതിക്കാനാകാത്ത സേവനം
കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ആവേശകരമായി തുടരുമ്പോൾ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർഥികൾ. മറ്റു വിദ്യാര്‍ഥികള്‍ കലാമാമാങ്കത്തിന്റെ ആവേശക്കാഴ്ചകൾ ആസ്വദിക്കുമ്പോഴും തങ്ങളുടെ ദൗത്യം മറക്കാതെ ആത്മാർത്ഥമായി ജോലി നോക്കുകയാണ് എസ്.പി.സി. കേഡറ്റുകള്‍. രാവിലെ 8.30ന് തുടങ്ങുന്ന ഡ്യൂട്ടി വൈകീട്ട് ആറുമണിക്കാണ് അവസാനിക്കുക. രാത്രി സമയത്തും ഡ്യൂട്ടി തുടരുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. വെൽഫെയർ, ഗതാഗതം, സ്റ്റേജ്,
‘കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കോഴിക്കോടിന്റെ കലാകിരീടം ഈ വര്‍ഷം നമുക്ക് തിരികെ പിടിക്കണം’; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായി തിരി തെളിഞ്ഞു, ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ കാണാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: കലയുടെ ലഹരി സിരകളില്‍ നിറച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് കലോത്സവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ വേദി രണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സംസ്ഥാന തലത്തിലെ കോഴിക്കോട് ജില്ലയുടെ കലാകിരീടം ഇത്തവണ
ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മുന്നില്‍, ഹയർ സെക്കന്ററിയിൽ മാപ്പിള സ്കൂൾ; വാശിയേറിയ കലാ പോരാട്ടം തുടരുമ്പോൾ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ
കൊയിലാണ്ടി: ഉപജില്ലാ കലോത്സവം രണ്ടാം ദിവസം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശകരമായ മത്സരം തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. എഴുപത്തി മൂന്ന് പോയിന്റ് ആണ് എച്ച്.എസ്. വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്കുള്ളത്. 14 എ ഗ്രേഡും, 1 ബിയുമുണ്ട്.
വയറും മനസ്സും നിറച്ച് സുരേഷിന്റെ പാചകപ്പുര, കുട്ടികളെ ഊട്ടാന്‍ മദര്‍ പി.ടി.എയും; ഉപജില്ല കലോത്സവത്തിലെ പാചകപ്പുരയുടെ വിശേഷങ്ങള്‍
കൊയിലാണ്ടി: പതിവുതെറ്റാതെ കലോത്സവത്തിനെത്തിയവരുടെ വയറും മനസ്സും നിറച്ച് സുരേഷ് മുചുകുന്നിന്റെ ഭക്ഷണപ്പുര. സുരേഷ് മുചുകുന്നിന്റെ നേതൃത്വത്തില്‍ ഉള്ള മലബാര്‍ കാറ്ററിങ്ങ് സര്‍വീസാണ് വര്‍ഷങ്ങളായി കലോത്സവവേദിയില്‍ ഭക്ഷണം വിളമ്പുന്നത്. മത്സരത്തിന്റെ രണ്ടാം ദിനവും ഗംഭീര ഭക്ഷണമാണ് കലവറയില്‍ ഒരുക്കിയിരിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചിലവ്