Tag: KOYILANDY SUB DISTRICT KALOLSAVAM

Total 25 Posts

കൊയിലാണ്ടി ഉപജില്ലാ കലോത്സവം: കോല്‍ക്കളിയില്‍ കയ്യാങ്കളി, പൊലീസെത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടു – വീഡിയോ

കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി. കോല്‍ക്കളി മത്സരഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷം ഭക്ഷണശാലയിലേക്കും എത്തിയതിനെ തുടര്‍ന്ന് ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തി വെക്കേണ്ടിവന്നു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി രണ്ടില്‍ നടന്ന കോല്‍ക്കളി മത്സരത്തിന്റെ ഫലത്തില്‍ തര്‍ക്കം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ഉള്‍പ്പടെ ചിലര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ കാരണം. തര്‍ക്കം തീര്‍പ്പാകാതെ കയ്യാങ്കളി വരെ എത്തിയപ്പോള്‍ പൊലീസ്

ബോധിവൃക്ഷത്തണലിനെ പുണര്‍ന്ന് മത്സരാര്‍ഥികള്‍, ഐസ്‌ക്രീം വിറ്റ് ആധ്യാപകര്‍; ഉപജില്ലാ കലോത്സവ വേദികളിലെ കാഴ്ചകള്‍

കൊയിലാണ്ടി: വേദിയും സദസ്സും നിറഞ്ഞ് ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം. സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നത് കൊണ്ടുതന്നെ വലിയ തിരക്കാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിലും സ്‌റ്റേഡിയത്തിലും പരിസരത്തും. 12 വേദികളിലും നിറഞ്ഞ ജനമാണ്. ഇന്നലെ പെയ്ത മഴ കാരണം ഗ്രൗണ്ടിലും പരിസരത്തും നിറഞ്ഞ ചളിപോലും തരണം ചെയ്യുന്നതാണ് മത്സരാവേശം. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ കാണികളായി നിരവധിപ്പേരാണ് ജി.വി.എച്ച്.എസ്.എസ്

പോരാട്ടച്ചൂടിലേക്ക് കലോത്സവ വേദി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം, ഇന്നത്തെ പരിപാടികളും വേദികളും അറിയാം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിനായി അരങ്ങുണര്‍ന്നു. 12 വേദികളിലായാണ് ഇന്ന് മത്സരങ്ങള്‍. ഭരതനാട്യം, തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, അറബനമുട്ട് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ ഇന്ന് അരങ്ങിലെത്തും. ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്) ഭരതനാട്യം, തിരുവാതിര. വേദി 2 (സ്റ്റേഡിയം ഗ്രൗണ്ട്) കോല്‍ക്കളി ഒപ്പന ദഫ്മുട്ട് അറബനമുട്ട് ഒപ്പന

ഖുർആൻ പാരായണം, പദനിർമ്മാണം, പ്രസംഗം, കഥാകഥനം… അറബിയിൽ തകർത്ത് കുട്ടിപ്രതിഭകൾ; വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം

കൊയിലാണ്ടി: അറബി ഭാഷയിൽ അവർ എഴുതി, വായിച്ചു, പ്രസംഗിച്ചു, പാടി…. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ശ്രദ്ധേയമായി അറബിക് സാഹിത്യോത്സവം. ‘ഞങ്ങൾക്ക് മലയാളത്തിൽ മാത്രമല്ലടാ അറബിയിലും നല്ല പിടിപാടാണെന്നു’ തെളിയിച്ചു കൊണ്ടാണ് പരിപാടികളിൽ ഓരോന്നിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളുമായി കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നത്. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നത്തെ പരിപാടികളിൽ ഏറെ ശ്രദ്ധ

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം മാറ്റി വച്ചു; പുതുക്കിയ തീയ്യതി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഉപജില്ല സ്കൂൾ കലോത്സവ തീയതിയിൽ മാറ്റം. നവംബർ 14, 15, 16, 17 തിയ്യതികളിലേക്കാണ് കലോത്സവം മാറ്റിയത്. സാങ്കേതിക കാരണങ്ങളാലാണ് മുൻപ് പറഞ്ഞിരുന്ന തീയതിയിൽ കലോത്സവം നടത്താൻ സാധ്യമല്ലാത്തത്. ഒക്ടോബർ 31, നവംബർ 2, 3, 4 തീയതികളിൽ നടത്തും എന്ന് അറിയിച്ചിരുന്നു കലോത്സവമാണ് പുതുക്കിയ തീയതിയിലേക്ക് മാറ്റിയത്. സോഫ്റ്റ് വെർ അപ്ഡേഷന്