Tag: koyilandy police

Total 70 Posts

മൂടാടിയില്‍ പട്ടാപ്പകല്‍ മോഷണം; കടയിലുണ്ടായിരുന്ന സ്ത്രീ ശുചിമുറിയിൽ പോയ തക്കത്തിന് യുവാവ് അകത്തുകയറി, പെട്ടിയില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയുമായി ബൈക്കില്‍ മുങ്ങി

മൂടാടി: മൂടാടി ഓട്ടോ സ്റ്റാന്റിനു സമീപത്തെ കടയില്‍ പട്ടാപ്പകല്‍ മോഷണം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ഓടെയാണ് കള്ളന്‍ കടയിലേക്ക് കയറുകയും പണം മോഷ്ടിക്കുകയും ചെയ്തത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവുമൊക്കെ വില്‍ക്കുന്ന കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഏതാണ്ട് പതിനെട്ട് വയസ് തോന്നുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് പ്രശാന്തന്‍ കൊയിലാണ്ടി ന്യൂസ് ഡോട്

കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്. വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി

മുചുകുന്നിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതി പിടിയില്‍

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍രാജിനെ (27) ആണ് വൈകീട്ട് നാല് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് പെട്ടി മോഷണം പോയത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് പണം അടങ്ങിയ കവര്‍ നിക്ഷേപിക്കാനായി സജ്ജീകരിച്ച

മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

  കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു.

‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി കേഡറ്റുകള്‍ നേതൃത്വം നല്‍കണം’; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ത്രിദിന എസ്.പി.സി ക്യാമ്പ്

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടി വരുന്ന ഇക്കാലത്ത് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി) തയ്യാറാകണമെന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്. പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ത്രിദിന എസ്.പി.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.അരവിന്ദന്‍

‘സ്‌കൂളിലെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ മാനസികമായി പീഡിപ്പിക്കുന്നു’; പ്രധാനാധ്യാപകനെതിരെ പരാതിയുമായി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക, സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമെന്ന് പ്രധാനാധ്യാപകന്‍

[ കാവുംവട്ടം യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത് എന്ന തരത്തിൽ ആദ്യം പ്രചരിച്ച വാർത്ത തെറ്റാണ്. കാവുംവട്ടം എം.യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത്. കാവുംവട്ടം യു.പി സ്കൂളും കാവുംവട്ടം എം.യു.പി സ്കൂളും വ്യത്യസ്ത സ്കൂളുകളാണ്. തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ] കൊയിലാണ്ടി: പ്രധാനാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കാവുംവട്ടം മുസ്ലിം യു.പി

” നീ ചാവുന്നതാണ് ഇതിലും ഭേദമെന്ന് പറഞ്ഞത് എന്റെ അമ്മയുടെ മുമ്പില്‍വെച്ചാണ്, പ്രവിതയും മകളും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍തൃ സഹോദരിയടക്കമുള്ള ബന്ധുക്കള്‍ പ്രവിതയുടെ വീട്ടില്‍ തിരിച്ചില്‍ നടത്തി” നടേരി സ്വദേശിനിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി സഹോദരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: നടേരി സ്വദേശിനിപിഞ്ചു കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട യുവതിയുടെ കുടുംബം രംഗത്ത്. ഭര്‍ത്താവിന്റെ സഹോദരനും സഹോദരിയും സഹോദരിയുടെ മകനും മകന്റെ ഭാര്യയും അടക്കമുള്ള ബന്ധുക്കള്‍ പ്രവിതയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുനെന്നാണ് സഹോദരന്‍ പ്രബീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പരിശീലനം വിജയകരമായി പൂർത്തിയാക്കി കുട്ടിപ്പോലീസുകാർ; വന്മുഖം ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ്

കൊയിലാണ്ടി: വന്മുഖം ഹൈസ്കൂളിൽ 2020-22 അധ്യയന വർഷത്തെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.സുനിൽകുമാർ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്, പിടി.എ പ്രസിഡന്റ് നൗഫൽ, അധ്യാപകരായ സനിൽകുമാർ, ബിധൂർ, ഷഫീഖ് നൗഷാദ്, മുഹമ്മദ്‌, എ.ഡി.എൻ.ഒ സതീഷ്, എ.എൻ.ഒ രമേശ്‌, ഷൈനി സി.പി.ഒ ദിവ്യ

സ്വര്‍ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? കളഞ്ഞുകിട്ടിയ ആഭരണം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലുണ്ട്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. നവംബര്‍ 26ന് രാവിലെ എഴുമണിക്കാണ് ആഭരണം കളഞ്ഞുകിട്ടിയത്. ഇത് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. ആഭരണം നഷ്ടപ്പെട്ടവര്‍ തെളിവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനെ സമീപിക്കുക. ഫോണ്‍: 0496 262 0236

ഗതാഗത നിയമങ്ങൾ പാലിക്കൂ, ജീവിതത്തിന്റെ മധുരം നുണയൂ; കൊയിലാണ്ടിയിൽ ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് പൊലീസിന്റെ വക മിഠായിയും പൂച്ചെണ്ടും

കൊയിലാണ്ടി: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുമ്പോൾ ജീവിതത്തിന്റെ മധുരം നുകരാമെന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ പൊലീസിന്റെ ബോധവൽക്കരണം. ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡ് അപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഗതാഗത നിയമം പാലിച്ച് കൊണ്ട് വാഹനം ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകി. കൊയിലാണ്ടി