സ്വര്‍ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? കളഞ്ഞുകിട്ടിയ ആഭരണം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലുണ്ട്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. നവംബര്‍ 26ന് രാവിലെ എഴുമണിക്കാണ് ആഭരണം കളഞ്ഞുകിട്ടിയത്. ഇത് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

ആഭരണം നഷ്ടപ്പെട്ടവര്‍ തെളിവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനെ സമീപിക്കുക. ഫോണ്‍: 0496 262 0236