Tag: koyilandy police station

Total 19 Posts

കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.

‘കൊയിലാണ്ടി ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക’; ആവശ്യവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം

കൊയിലാണ്ടി: ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം. വലിയ വിസ്തൃതിയുള്ള കൊയിലാണ്ടി, പേരാമ്പ്ര, വടകര, ബാലുശ്ശേരി, താമരശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ചേമഞ്ചേരി, നടുവണ്ണര്‍, ആയഞ്ചേരി, അടിവാരം എന്നീ പുതിയ പൊലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്നാണ് അസോസിയേഷന്‍

പ്രണയിച്ച പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം പോയി, ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം; കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ നാടകീയ രംഗങ്ങള്‍

കൊയിലാണ്ടി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം. ഇയാള്‍ പ്രണയിച്ച പെണ്‍കുട്ടിയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം

കൊയിലാണ്ടിയിൽ കളഞ്ഞ് കിട്ടിയ നാല് പവൻ സ്വർണ്ണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഉള്ളിയേരി സ്വദേശിയുടെ നല്ല മാതൃക

കൊയിലാണ്ടി: വീണ് കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി ഉള്ളിയേരി സ്വദേശിയായ യുവാവ്. ഉള്ളിയേരി ആനവാതിൽ സ്വദേശിയായ സുബീറാണ് സത്യസന്ധതയുടെ നല്ല മാതൃക കാണിച്ചത്. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് കൂടെ പോകുമ്പോഴാണ് സുബീറിന് നാല് പവനോളം സ്വർണ്ണം വീണ് കിട്ടിയത്. ഉടൻ അദ്ദേഹം സ്വർണ്ണം കൊയിലാണ്ടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ

കൊയിലാണ്ടിയിലെ ധനസമാഹരണം തൃശൂര്‍ സ്വദേശിയുടെ പേരില്‍, പിരിച്ചെടുത്തത് ലക്ഷങ്ങള്‍, തനിക്ക് ലഭിച്ചത് 5,000 രൂപ മാത്രമാണ് യുവാവ്; കൊയിലാണ്ടിയിലെ ചാരിറ്റി തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയും നിര്‍ധന കുടുംബത്തിലെ അംഗവുമായ തൃശൂരിലെ യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. ആതിരപ്പിള്ളിയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയായ ഷിജു എന്ന യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. എന്നാല്‍ പിരിച്ച

കൊയിലാണ്ടിയിലെ പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയും സര്‍ക്കാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതി പ്രകാരം 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി

ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍

കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍ വയല്‍ ഹൗസില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണുവാണ്

കൊയിലാണ്ടിയില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു

കൊയിലാണ്ടി: നഗരത്തില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ദ്വാരകാ തിയേറ്ററിന് സമീപത്ത് വച്ച് കളഞ്ഞ് കിട്ടിയ കമ്മലാണ് തിരികെ ഏല്‍പ്പിച്ചത്. പെരുവട്ടൂര്‍ മുഹബത്ത് വീട്ടില്‍ ഹനീഫയ്ക്കാണ് സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചത്. അദ്ദേഹം കമ്മല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പൊലീസ് ഇത് സംബന്ധിച്ച

കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനായി ലേലം; വിശദ വിവരങ്ങള്‍ അറിയാം

കൊയിലാണ്ടി: പോലീസ് സ്റ്റേഷന്‍ വളപ്പിലുളള പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ (ടൈപ്പ് എ, ടൈപ്പ് ബി, ടൈപ്പ് സി) എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി ലേലം ചെയ്യുന്നു. സെപ്തംബര്‍ 30ന് രാവിലെ 11നാണ് ലേലം നടക്കുക. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ഏപ്രിലില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 3 കോടി രൂപ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്റെ