Tag: Koyilandy Court

Total 10 Posts

കൊയിലാണ്ടി കോടതിയിലെത്തി മൊഴി നല്‍കി കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി; മൊഴി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍

കൊയിലാണ്ടി: കോഴിക്കോട് സ്വദേശിനിയായ പ്രമുഖ നടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് അവർ കൊയിലാണ്ടി കോടതിയിലെത്തിയത്. വാട്ട്‌സ്ആപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ

കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിന തടവും പിഴയും

കൊയിലാണ്ടി: കാപ്പാട് നടുറോഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ഒമാന്‍ പൗരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് മജിസ്‌ട്രേറ്റ് കോടതി. ഒമാന്‍ സ്വദേശിയായ മുബാറക് മുഹമ്മദ് സെയ്ദ് ആണ് ശിക്ഷിക്കപ്പെട്ടത്. 354 പ്രകാരം രണ്ട് വര്‍ഷത്തേക്ക് കഠിന തടവും പതിനായിരം രൂപ പിഴയും 354 എ പ്രകാരം ഒരു വര്‍ഷം തടവും

‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം

കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്.

എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; മുക്കം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. മുക്കം പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയ (46) ക്കാണ് ഇരുപത് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ്

ചില ചിത്രങ്ങൾ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്; പഴയ പയ്യനാട് മുൻസിഫ് കോടതിക്ക് 1913 ൽ പുതിയ കെട്ടിടമുയർന്നപ്പോൾ മുൻസിഫും ജീവനക്കാരുമെല്ലാം ചേർന്ന് കോടതി മുറ്റത്തു നിന്നൊരു ഫോട്ടോയെടുത്തു, കൊയിലാണ്ടി കോടതിയിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രം ഇതാ, ഒപ്പം ആ ‘മാവ് മുത്തശ്ശി’യുടെ യൗവന കാലവും കാണാം

സ്വന്തം ലേഖിക ഓര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോകള്‍, ചിലപ്പോള്‍ അത് ചില ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്തും, ആ ഫോട്ടോഗ്രാഫര്‍ പോലും അറിയാതെ. അങ്ങനെയൊരു ചിത്രം പരിചയപ്പെടുത്താം, നൂറ്റിപ്പത്ത് കൊല്ലം മുമ്പുള്ള കൊയിലാണ്ടിയുടെ അടയാളം സൂക്ഷിച്ച ചിത്രം. കൊയിലാണ്ടിയിലെ കോടതിക്ക് മുമ്പില്‍ നിന്നും 1913 ല്‍ എടുത്തുതെന്ന് കരുതുന്ന ഈ ചിത്രം അവിടെ ജോലി

ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞ്, പുതുവർഷത്തെ വരവേൽക്കാം; കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലാർക്ക് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. ജില്ലാ ജഡ്ജ് ടി.പി.അനിൽ (പോക്സോ) ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. ജുഡീഷ്യൽ ഓഫീസർമാരായ വിശാഖ് (സബ് ജഡ്ജ്),

കൊയിലാണ്ടി കോടതി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭമെന്ന് ജസ്റ്റിസ് എന്‍.നഗരേഷ്

കൊയിലാണ്ടി: കൊയിലാണ്ടി കോടതി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭമെന്ന് ജസ്റ്റിസ് എന്‍.നഗരേഷ്. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ തന്നെ മഹാ അത്ഭുതം ആണെന്നും,നാന മേഖലകളിലെ സമഗ്ര മുന്നേറ്റത്തിന്റെ അമൃത വര്‍ഷത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 വര്‍ഷം മുന്‍പ് ലോകം പ്രതീക്ഷിക്കാത്ത

‘കോടതിക്കും നീതി വേണം!’; രണ്ട് മാസത്തിലേറെയായി മജിസ്ട്രേറ്റ് ഇല്ലാതെ കൊയിലാണ്ടി കോടതി, വിചാരണ മാറ്റിവയ്ക്കൽ തുടർക്കഥ, മുൻസിഫ് കോടതിയുടെ ഉൾപ്പെടെ പ്രവർത്തനം താളം തെറ്റുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മജിസ്ട്രേറ്റ് കസേര രണ്ടുമാസത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് ആയിരുന്ന ശ്രീജ ജനാർദ്ദനൻ കൊല്ലം ജില്ലയിലേക്ക് സബ് ജഡ്ജിയായി സ്ഥലം മാറിപ്പോയതോടെയാണ് കൊയിലാണ്ടി കോടതിയിൽ മജിസ്ട്രേറ്റ് ഇല്ലാതായത്. ഇതോടെ കോടതിയുടെ പ്രവർത്തനം താളം തെറ്റി. കൊയിലാണ്ടി, എലത്തൂർ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളാണ് കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പൂനത്ത്‌ സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ

പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി

കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി. പ്രതിയായ തൻസീറിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനിൽ ടി.പി കുറ്റവിമുക്തനാക്കിയത്. 2019 ജനുവരി ഒമ്പതിനാണ് അന്നശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയുടെ വീട്ടിലെ കല്യാണത്തിന് പന്തലിടാനായി എത്തിയ തൻസീർ പത്ത്