ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞ്, പുതുവർഷത്തെ വരവേൽക്കാം; കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം


കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലാർക്ക് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.

ജില്ലാ ജഡ്ജ് ടി.പി.അനിൽ (പോക്സോ) ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. ജുഡീഷ്യൽ ഓഫീസർമാരായ വിശാഖ് (സബ് ജഡ്ജ്), ആമിന കുട്ടി (മുൻസിഫ്), ജൂനിയർ സൂപ്രണ്ടുമാരായ വിനോദ് ഉഷസ്, സുധ ടി എന്നിവരും എൻ.പി.രവീന്ദ്രൻ, മോഹനൻ എ എന്നിവർ സംസാരിച്ചു.