Tag: koyilandi

Total 40 Posts

ചേമഞ്ചേരി വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു

ചേമഞ്ചേരി: വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പരേതനായ വെള്ളാക്കോട്ട് നാരായണൻ നായരുടേയും മാടഞ്ചേരി പാവുക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ അശോകൻ വെള്ളാക്കോട്ട് (മുൻ പോസ്റ്റ്മാൻ, ചേമഞ്ചേരി), പത്മാവതി, പങ്കജാക്ഷി, കുഞ്ഞിലക്ഷ്മി, പരേതരായ ശങ്കരൻ നായർ, ദേവി അമ്മ, വത്സൻ. സഞ്ചയനം ബുധനാഴ്ച നടക്കും. summary: Chemancherry Vellakot Kamalakshi Amma passed away

മൂടാടി വെള്ളറക്കാട് ട്രെയിന്‍ തട്ടി മരിച്ചത് കുന്നുമ്മല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി; അപകടം രാവിലെ കോളേജിലേക്ക് പോകുമ്പോള്‍

മൂടാടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കോളേജ് വിദ്യാര്‍ത്ഥിനി. മൂടാടി കുന്നുമ്മല്‍ അമിത രാജ് ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. പത്തൊന്‍പത് വയസ്സായിരുന്നു. പ്രേമരാജിന്റെ മകളാണ്. താമരശ്ശേരി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് അമിത. നഴ്‌സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെ കോളേജില്‍ പോകാനായി ഇറങ്ങിയപ്പോഴാണ് അപകടം. ബസ് വരുന്നത്

ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹ്യ ജാഗരൺ ക്യാമ്പയിൻ; വിവിധ ഇടങ്ങളിലായി ഒത്തു ചേർന്നത് നൂറ് കണക്കിന് കർഷകർ

കൊയിലാണ്ടി: ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, കർഷക സംഘം എന്നിവർ സംയുക്തമായി സാമൂഹ്യജാഗരൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാ​ഗമായി പൊതുപരിപാടികളും ജാഥയും നടത്തി. ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യം അനുഭവിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കും അ​ഗ്നിപഥ് പദ്ധതിക്കും എതിരെയായിരുന്നു സാമൂഹ്യജാഗരൺ ക്യാമ്പയിൻ. ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, കീഴരിയൂർ, അരിക്കുളം, നടേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച

ആറ് മാസത്തിനിടെ 31 കേസുകൾ; പിടിയിലാകുന്നത് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾ; പരിശോധന ശക്തമായപ്പോൾ വിൽപ്പന ഓൺലെെനിൽ; കൊയിലാണ്ടിയിലെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം

സൂര്യ കാർത്തിക  കൊയിലാണ്ടി: നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കാണ് വിദ്യാർത്ഥികളും യുവാക്കളും അടിമകളാകുന്നത്. വിൽപ്പനക്കാരായി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ലഭിക്കുന്നതിനാൽ മയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ 31 കേസുകളാണ്

കൊയിലാണ്ടിയിൽ വയോധികന് ചെള്ളുപനിയുള്ളതായി സംശയം; പ്രതിരോധ നടപടികൾ ഊർജിതം

കൊയിലാണ്ടി: ന​ഗരസഭയിലെ 12-ാം വാർഡിലുള്ള വയോധികന് ചെള്ളുപനി സ്ഥിരീകരിച്ചതായി സംശയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 79 വയസ്സുള്ള ആൾക്ക് രോ​ഗം സ്ഥിരീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ഔ​ദ്യോ​ഗികമായ റിപ്പോർട്ട് ആശുപത്രിയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പന്തലായിനി മേഖലയുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം പ്രഭാഷണം കൊയിലാണ്ടി ടൗണ്‍ ഹാളില്‍

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍& കോര്‍പ്പറേഷന്‍ കണ്ടിജെന്റ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സി. ഐ. ടി. യു സ്ഥാപകദിനത്തോടനുബന്ധിച്ചു വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം എന്ന പ്രഭാഷണം നടത്തി. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍. എ യും സാരലൗ ജില്ലാ പ്രസിഡണ്ട് കൂടിയായ കെ.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് കൊയിലാണ്ടിയില്‍ തുടക്കം

കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു. 23.05.2022 ന് 9മണിക്ക് ബസ്റ്റാന്റ് പരിസരത്തു നടന്ന ഉദ്ഘടന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍പേഴ്‌സണ്‍ കെ.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എംപ്രസാദ് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍,

സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി അവര്‍ പറന്നുയരും; കൊയിലാണ്ടിയില്‍ അത്‌ലറ്റിക് പരിശീലന ക്യാമ്പ്

കൊയിലാണ്ടി: കായിക ചരിത്രത്തിലേക്ക് പുതിയ താളുകള്‍ എഴുതി ചേര്‍ക്കുന്നതിനായി കൊയിലാണ്ടിയില്‍ കായിക താരങ്ങള്‍ക്ക് പരിശീലന ക്യാമ്പ്. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെയാണ് അറ്റ്‌ലറ്റിക് പരിശീലനം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധരായ അനേകം കായികതാരങ്ങളെ വാര്‍ത്തടുത്ത കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ദീര്‍ഘകാലത്തിനുശേഷമാണ് അത്‌ലറ്റിക് പരിശീലനത്തിനു

പല്ല് കാക്കാം പൊന്ന്‌ പോലെ; കൊയിലാണ്ടി ഗവണ്മെന്റ് മാപ്പിള എൽ.പി സ്കൂളിൽ ദന്ത സംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കുട്ടികളിലെ ദന്ത രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ അവബോധവുമായി നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം. ഗവണ്മെന്റ് മാപ്പിള എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള ദന്ത സംരക്ഷണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ എ അസീസ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിഭാഗം മേധാവി ഡോ. സുനിൽ കുമാർ നേതൃത്വം നൽകി. ഡോ.ഷംലത്ത്, ആര്യ (ഡൻ്റൽ

‘ഒരാളെങ്കിലും സഹായിക്കാൻ എത്തിയിരുന്നെങ്കിൽ’; ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ ഫോൺ കോൾ തന്നെ തേടി എത്തുമ്പോഴും അതിദുഃഖകരമായ നിമിഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് റിയാസ് ജാസ് അറിഞ്ഞിരുന്നില്ല. ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു. ‘എസ്.ഐ യുടെ