Tag: #Koyilandi Municipality
ഒരു മാസത്തിനിടെ മൂന്ന് മോഷണശ്രമങ്ങൾ; കള്ളനെ കൊണ്ട് പൊറുതിമുട്ടി മുയിപ്പോത്തുകാർ, വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന് കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന് കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന് കയറുന്നത്. കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന് കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്
തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ
കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ.
കൊയിലാണ്ടിയിലെ കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി 1.02 കോടി അനുവദിച്ചതായി എംഎല്‍എ കാനത്തില്‍ ജമീല, ഇരിങ്ങള്‍ ബ്രാഞ്ച് കനാലിലെ ജല വിതരണം നടക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ 1.02 കോടി രൂപ അനുവദിച്ചതായി എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു. കൂടാതെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ ജലവിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, മൂടാടി, തിക്കോടി എന്നീ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു.
സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്നേഷ്, നടപടികൾ നിയന്ത്രിച്ച് കുട്ടികൂട്ടം; കൗതുകമായി കൊയിലാണ്ടിയിലെ ബാലപാർലമെന്റ്
കൊയിലാണ്ടി: വിദ്യാർത്ഥികളിൽ ജനാതിപത്യ ബോധവും നേതൃഗുണവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ ബാലപാർലമെന്റ് സംഘടിപ്പിച്ചു. നഗരസഭ കൌൺസിൽഹാളിൽ നടന്ന പരിശീലന പരിപാടികൾക്ക് ട്രെയിനർ ശ്രീ അജിത്കുമാർ നേതൃത്വം നൽകി. ബാലപാർലമെന്റ് സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്നേഷ്, കോർട്മാർഷൽ ആദിത്യ, പ്രസിഡന്റ് ഫിസ പ്രതിപക്ഷനേതാവ് ആരാധ്യ എന്നിവർ ചുമതല വഹിച്ച് സഭാ നടപടികൾ നിയന്ത്രിച്ചു.
പരിശോധനകളിലൂടെ രോഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ‘ജീവതാളം സുകൃതം ജീവിതം’ മെഗാ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയവും
കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്തിൽ പരിപാടി സംഘടിപ്പിച്ചത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന
ഇന്ന് ലേലം ഇല്ല; കാളക്കുട്ടനെ ലേലം ചെയ്യുന്നത് നിര്‍ത്തിവെച്ചതായി നഗരസഭ
കൊയിലാണ്ടി: നഗരസഭയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കാളക്കുട്ടനെ ലേലം ചെയ്യുന്നത് നിര്‍ത്തിവെച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭ ലേലം നിര്‍ത്തിവെച്ചതായി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആറാം വാര്‍ഡിലെ മേനോക്കി വീട്ടില്‍ താഴെ സുകുമാരന്റെ വീട്ടുമുറ്റത്തുവെച്ച് കാളക്കുട്ടനെ ലേലം ചെയ്യുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. ഏകദേശം ഒരു വയസ് പ്രായവും നൂറു കിലോ
പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും ആശ്രിതര്‍ക്ക് കൈത്താങ്ങായി എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവന് ദീപം ഇന്‍ഷുറന്‍സ് പദ്ധതി; കൊയിലാണ്ടിയില്‍ ഡെത്ത് ക്ലെയിം ചെക്ക് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവന് ദീപം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ നോമിനിക്ക് ഡെത്ത് ക്ലെയിം ചെക്ക് വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി.സുധ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ടി.പി.ഷൈലജ, പി.പ്രജീഷ, പി.ബി.സുധ, സി.ഭവിത, കെ.ടി.റഹ്മത്ത്, വിജിഷ പുതിയേടത്ത് സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ
ടാറിംഗ് പൂര്‍ത്തിയാക്കിയ കൊയിലാണ്ടിയിലെ കാവുംവട്ടം എടോത്ത് – താളിപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: നഗരസഭയിലെ വാര്‍ഡ് 22 ല്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ കാവുംവട്ടം എടോത്ത് – താളിപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പെഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി ഫാസില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.പ്രമോദ്, മുന്‍ കൗണ്‍സിലര്‍ എന്‍.എസ് സീന,