പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും ആശ്രിതര്‍ക്ക് കൈത്താങ്ങായി എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പദ്ധതി; കൊയിലാണ്ടിയില്‍ ഡെത്ത് ക്ലെയിം ചെക്ക് വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ നോമിനിക്ക് ഡെത്ത് ക്ലെയിം ചെക്ക് വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി.സുധ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ ടി.പി.ഷൈലജ, പി.പ്രജീഷ, പി.ബി.സുധ, സി.ഭവിത, കെ.ടി.റഹ്‌മത്ത്, വിജിഷ പുതിയേടത്ത് സി.ഡി.എസ്.അധ്യക്ഷ എം.പി.ഇന്ദുലേഖ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ടി.കെ.ഷീബ, സിഡിഎസ് ഉപാധ്യക്ഷ സുദിന എന്നിവര്‍ സംസാരിച്ചു.