വര്‍ണ്ണം ചിത്രരചനാ മത്സരം 2022 കൊയിലാണ്ടിയിലെ എം.ജി.കോളേജില്‍; നിറക്കൂട്ടുകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കുരുന്നുകള്‍കൊയിലാണ്ടി: സീനിയർ ചേംബര്‍ ഇന്റര്‍നാഷനല്‍ കൊയിലാണ്ടി ലീജിയണ്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റിലെയും സമീപ പഞ്ചായത്തിലെയും എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷംതോറും നടത്തിവരാറുള്ള ചിത്രരചനാ മത്സരം ‘ വര്‍ണ്ണം ‘2022- കൊയിലാണ്ടിയിലെ എം.ജി. കോളേജില്‍ വച്ച് നടത്തി.

സീനിയര്‍ ചേംബര്‍ പ്രസിഡണ്ട് സി.കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ ജി.എല്‍.സി വര്‍ഗീസ് വൈദ്യന്‍ മുഖ്യാതിഥിയായി. സബ്ജില്ലാ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്, ജലചായം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ നിഹാരിക രാജു ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.

നാഷനല്‍ ഡയറക്ടര്‍ ജോസ്‌കണ്ടോത്ത്, പി.ഇ.സുകുമാര്‍, സജിത്ത്, മനോജ് വൈജയന്തം, അഡ്വ. ജതീഷ് ബാബു, രവീന്ദന്‍ കോമത്ത്, രാഖി ലാലു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഒന്നും, രണ്ടും മുന്നും സ്ഥാനങ്ങള്‍ക്ക് പുറമെ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി.