പ്രഷര്‍, ഷുഗര്‍, ഡോക്ടറുടെ പരിശോധന സൗജന്യമായി; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് തീരം ക്ലബ്ബ്


കൊയിലാണ്ടി: തീരം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെയായിരുന്നു മെഡിക്കല്‍ ക്യാമ്പ്.

തീരം ക്ലബ് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് തീരം ക്ലബ്ബ് സെക്രട്ടറി മുബാസ് (അബ്ബാസ് സല്ലു) ഉദ്ഘാടനം ചെയ്തു. എഴുപത് പേര്‍ക്കാണ് ക്യാമ്പ് നടത്തിയത്. ഡോക്ടറുടെ പരിശോധന, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ശരീര താപനില, പള്‍സ്, ബി.എം.ഐ പരിശോധനകള്‍ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടത്തിയത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക് മെഡിസിന്‍ സൗജന്യമായി നല്‍കുകയും ചെയ്തു.