Tag: Koorachundu
കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. മൂന്നുമാസം
‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി
സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ
കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍
‘കളി ചിരികളുമായി അവനിനി തിരികെ വരില്ല…’ ജെ.സി.ബി തട്ടി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ കൂരാച്ചുണ്ടുകാരന്‍ സന്ദീപിന് കണ്ണീരോടെ വിട ചൊല്ലി നാട്
കൂരാച്ചുണ്ട്: കളി ചിരികളുമായി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലേക്ക് അവനിനി തിരികെ വരില്ല. കൂരാച്ചുണ്ട് കുഞ്ഞാംപുറത്ത് സന്ദീപ് ബാലന് കണ്ണീരോടെ വിട നല്‍കി നാട്. ഇന്നലെയാണ് ജെ.സി.ബി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്ദീപ് മരണത്തിന് കീഴങ്ങിയത്. ഇരുപത്തിരണ്ടുകാരനായ സന്ദീപ് പ്ലസ് ടു പഠനത്തിന് ശേഷം കോഴ്‌സുകള്‍ ചെയ്തിരുന്നു. അവധി ദിനങ്ങളില്‍ കാര്‍ ഡ്രൈവറായും ജോലി നോക്കി. ഈയിടെയാണ്
”മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിളിച്ചിരുന്നു”; കൂരാച്ചുണ്ടിലെ ജംഷിദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് ബംഗളുരുവിലെ മാണ്ഡ്യയില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ജംഷിദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മുഹമ്മദ് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയ്ക്കും പൊലീസ് മേധാവിയ്ക്കും പരാതി നല്‍കുമെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ജംഷിദ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയത്.
കാര്‍ നിര്‍ത്തി ഉറങ്ങി ഉണര്‍ന്നപ്പോള്‍ ജംഷീദിനെ കാണാനില്ല; പിന്നെ കണ്ടത് റെയില്‍പാളത്തില്‍ മൃതദേഹം: കൂരാച്ചുണ്ട് സ്വദേശിയുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
ബെംഗളൂരു: ബിസിനസ് ആവശ്യത്തിനായി കര്‍ണാടകത്തിലേക്ക് പോയ ജംഷീദ് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും നേടിയെത്തിയത്. വാഹനത്തില്‍ കിടന്നുറങ്ങിയ ജംഷീദിനെ പിന്നെ സുഹൃത്തുക്കള്‍ കാണുന്നത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ശനിയാഴ്ചയാണ് സുഹൃത്തുക്കളായ റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയത്. പരിപാടികളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോരുകയായിരുന്നു മൂവരും. യാത്രയ്ക്കിടെ രാത്രി
ഓവുചാല്‍ ഇല്ല: വെള്ളത്തില്‍ മുങ്ങി കൂരാച്ചുണ്ട്-നരിനട റോഡ്
പേരാമ്പ്ര: കൂരാച്ചുണ്ട്-നരിനട റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഓവുചാല്‍ ഇല്ലാത്തതാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം. കാളങ്ങാലി വില്‍സണ്‍ മുക്ക്, പുത്തൂര്‍ താഴെ മേഖലകളിലാണ് മഴ പെയ്യുമ്പോള്‍ റോഡ് വെള്ളത്തിലാകുന്നത്. ഇത് കാരണം മഴ പെയ്യുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ പ്രയാസമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ടാറിങ് പൊട്ടിപ്പൊളിയുന്നതിനും കാരണമാവുന്നുണ്ട്. റോഡില്‍ കലുങ്ക് ഉണ്ടെങ്കിലും
കൂരാച്ചുണ്ട് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്കിന് കല്ലിട്ടു
പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ കല്ലിടൽ സച്ചിൻദേവ് എം.എൽ.എ. നിർവഹിച്ചു. ആശുപത്രിയെ കുറ്റമറ്റരീതിയിൽ വികസിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഐ.പി. ബ്ലോക്കിനായി അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തത് രോഗികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് നിലവിൽ ചികിത്സ