Tag: Kollam

Total 46 Posts

ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്ര നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലത്തിന്

കൊല്ലം: ടി.പി. ദാമോദരന്‍ നായര്‍ സ്മാരക കീര്‍ത്തിമുദ്രയ്ക്ക് അര്‍ഹയായി നാടക പ്രവര്‍ത്തകനായ ഉമേഷ് കൊല്ലം. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിത്വമാണ് ടി.പി. ദാമോദരന്‍. കലാസാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കാണ് ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്. കെ.ടി.രാധാകൃഷ്ണന്‍, ബാലന്‍ കുനിയില്‍, കെ.പി ഉണ്ണിഗോപാലന്‍, കലാലയം പ്രസിഡണ്ട്, ജനറല്‍

കോൺക്രീറ്റ് കമ്പികളെല്ലാം പുറത്ത്, ഏത് നിമിഷവും തകർന്നേക്കാം; യാത്രക്കാർക്ക് ഭീഷണിയായി നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊല്ലത്തെ ചോർച്ചപ്പാലം, പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൊല്ലം: വിയ്യൂര്‍ അരീക്കല്‍താഴെ – നടേരി റോഡിലെ ചോര്‍ച്ചപ്പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായെങ്കിലും പാലം പുതുക്കിപ്പണിയാനുള്ള യാതൊരു നടപടിയുമുണ്ടാവുന്നില്ല. നഗരസഭ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലം പുതുക്കി പണിയാനുള്ള എസ്റ്റിമേറ്റ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണുണ്ടായതെന്ന് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അരീക്കല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ

‘പ്രിയംവദയും ഞാനും തമ്മിൽ’; വായനയുടെ വസന്തകാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊല്ലം സ്വദേശിനി ഷമീമ ഷഹനായി

ഷമീമ ഷഹനായി രാമേശ്വരൻകണ്ടിയെന്ന ‘രാമേശംകണ്ടി’ എന്റെ അയൽപക്കമാണ്. ‘രാമേശംകണ്ടി’ പുതുക്കിപണിതപ്പോൾ പ്രിയംവദ എന്നായി ആ വീടിന്റെ പേര്. പ്രിയംവദയും എന്റെ വായനയും തമ്മിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ബന്ധമുണ്ട്. ‘ആയ’ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രിയംവദയിലെ ഗോപാലൻമാഷ് എന്റെ വായനാവസന്തത്തിൽ തന്നത് പുസ്തകങ്ങളുടെ ഒരു പൂക്കാലമായിരുന്നു. മാഷിന്റെ പുസ്തകശേഖരത്തിൽനിന്ന് ബുക്കെടുത്ത് വീട്ടിൽ കൊണ്ടുപോയി വായിക്കുക എന്നത്

നിങ്ങളുടെ വിശേഷദിനങ്ങളില്‍ പുസ്തകത്തൊട്ടിലിന്റെ കാര്യം മറക്കേണ്ട; സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന ‘പുസ്തത്തൊട്ടില്‍’ പരിപാടിയുമായി കൊല്ലം യു.പി സ്‌കൂള്‍

കൊയിലാണ്ടി: വായനാ ദിനത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന പരിപാടി പുസ്തകത്തൊട്ടില്‍ സംഘടിപ്പിച്ച് കൊല്ലം യു.പി സ്‌കൂള്‍. ജന്‍മദിനത്തിലും, മറ്റ് വിശേഷാല്‍ ദിനങ്ങളിലും കുട്ടികളില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിക്കുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പുസ്തകത്തൊട്ടിലിന്റെ ഉദ്ഘാടനം ഷര്‍ഷാദ് കെ.പി.നിര്‍വഹിച്ചു. വായനാദിന ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ.എം.നന്ദനന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.പി.ഷിജേഷ് അധ്യക്ഷനായി. ലൈബ്രറി പ്രവര്‍ത്തകന്‍

ആനക്കുളത്ത് വെച്ച് കൊല്ലം സ്വദേശിനിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു

കൊല്ലം: ആനക്കുളത്തുവെച്ച് കൊല്ലം സ്വദേശിനിയുടെ ഒരു പവന്‍ വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയ്ക്കുശേഷമാണ് സംഭവം. പിഷാരികാവ് ക്ഷേത്രത്തില്‍ പോവുകയും പരിസര പ്രദേശത്ത് സമയം ചെലവഴിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7012609754 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പള്ളിക്കമ്മറ്റി ക്ഷണിച്ചു, ക്ഷേത്ര ഭാരവാഹികള്‍ പഴങ്ങളുമായെത്തി; ഇത് ഒരുമയുടെ കൊയിലാണ്ടി മാതൃക, പാറപ്പള്ളിയിലെ നോമ്പ്തുറ നാടിനുത്സവം

കൊല്ലം: റമദാന്‍ മാസം ഇരുപത്തിയേഴാം രാവില്‍ കൊല്ലം പാറപ്പള്ളിയിലൊരുക്കിയ സമൂഹ നോമ്പുതുറ ജാതിമതഭേദമന്യേ പ്രദേശവാസികളുടെ ഒത്തൊരുമയുടെ പ്രതീകമായി മാറി. പരസ്പര സ്‌നേഹമാണ് ഈ നോമ്പുതുറയില്‍ പങ്കെടുത്തവരെ ഒരുമിപ്പിച്ചത്. മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമുണ്ടായിരുന്നു നോമ്പുതുറയില്‍ പങ്കാളികളായി. നോമ്പുതുറയുടെ സംഘാടകര്‍ നേരിട്ടെത്തി ഇഫ്താര്‍ വിരുന്നിന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കുകയായിരുന്നു. ഇഫ്താറിന് വിളമ്പാന്‍ പഴങ്ങളുമായാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയത്.

കൊയിലാണ്ടി കൊല്ലത്തിന്റെ മുഖച്ഛായ മാറുന്നു…; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങി

കൊല്ലം: കൊയിലാണ്ടി നഗരസഭ ആധുനിക സൗകര്യങ്ങളോടെ കൊല്ലത്ത് നിര്‍മ്മിച്ച മാര്‍ക്കറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. മാര്‍ച്ച് 18 ന് കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കം. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷത വഹിക്കും. കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി കൊല്ലം ടൗണില്‍ ദേശീയ പാതയ്ക്ക് സമീപം ജനകീയാസൂത്രണ

‘പള്ളികൾ നൻമകളുടെ കേന്ദ്രങ്ങൾ , സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണം’; കൊല്ലം കോളത്തിൽ പള്ളി വിശ്വാസികൾക്കായി സമർപ്പിച്ചു

കൊയിലാണ്ടി: പള്ളികൾ നൻമകളുടെ കേന്ദ്രങ്ങളാണന്നും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണമെന്നും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. കൊയിലാണ്ടി – കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മുഖ്യാതിഥിയായി. ഖാസി അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ, സിദ്ധീക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ

എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ

കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കുന്നിയോറ മല സ്വദേശി

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ആണ് മരിച്ചത്. അൻപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.