കൊല്ലം ടൗണ്‍ ക്ലീനാവുന്നു; ശുചീകരണ പ്രവര്‍ത്തനങ്ങളുമായി എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: മാലിന്യ മുക്തനവകേരളം ക്യാമ്പെയിന്റെ ഭാഗമായി കൊല്ലം ടൗണ്‍ ശുചീകരിച്ച് എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. വ്യാപാരവ്യവസായി കൊല്ലം യൂണിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം നടന്നത്.

സെപ്തംബര്‍ 26 ന് തുടങ്ങിയ ക്യാമ്പയിന്‍ പ്രവര്‍ത്തനം ഒരാഴ്ച നീണ്ട് നില്‍ക്കും. ഇതിന്റെ ഭാഗമായി ശുചിത്വ സന്ദേശറാലി, മാസ് ക്ലീനിംഗ് ഡ്രൈവ് എന്നിവയും നടത്തുന്നുണ്ട്.

വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാര്‍ഡുകളിലെ മിനി എം.സി.എഫ് (ബോട്ടില്‍ ബൂത്ത്) ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു.

പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ കെ.എം.സുമതി, കെ.എം. നജീബ്, ഫക്രുദ്ദീന്‍, വ്യാപാരി വ്യവസായി നേതാക്കളായ പി.എ സത്യന്‍, ശശി വൈദ്യര്‍, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ശ്വേത എന്നിവര്‍ നേതൃത്വം നല്‍കി.