Tag: cleaning

Total 6 Posts

കൊല്ലം ടൗണ്‍ ക്ലീനാവുന്നു; ശുചീകരണ പ്രവര്‍ത്തനങ്ങളുമായി എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: മാലിന്യ മുക്തനവകേരളം ക്യാമ്പെയിന്റെ ഭാഗമായി കൊല്ലം ടൗണ്‍ ശുചീകരിച്ച് എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. വ്യാപാരവ്യവസായി കൊല്ലം യൂണിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം നടന്നത്. സെപ്തംബര്‍ 26 ന് തുടങ്ങിയ ക്യാമ്പയിന്‍ പ്രവര്‍ത്തനം ഒരാഴ്ച നീണ്ട് നില്‍ക്കും. ഇതിന്റെ ഭാഗമായി ശുചിത്വ സന്ദേശറാലി, മാസ് ക്ലീനിംഗ് ഡ്രൈവ് എന്നിവയും നടത്തുന്നുണ്ട്. വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം

മാലിന്യമുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും; ഒരാഴ്ച നീളുന്ന ശുചീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കം, ചെയർപേഴ്സന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കൊയിലാണ്ടി: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി നഗരസഭയിൽ യോഗം ചേർന്നു. ചെയർപേഴ്സൺ കെ.പി.സുധയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊയിലാണ്ടി നഗരസഭയിൽ സമയബന്ധിതമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. നഗരസഭാ കൗൺസിലർമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില, അജിത്ത്, സി.ഡി.എസ് അധ്യക്ഷന്മാരായ

മാലിന്യം നീക്കി പാത സഞ്ചാരയോഗ്യമാക്കി; കൊയിലാണ്ടി റെയില്‍വേ മേല്‍പാലം പരിസരം ശുചീകരിച്ച് പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: റെയില്‍വേ മേല്‍പാലം പരിസരം ശുചീകരിച്ചു. പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നടത്തിയ ശുചീകരണ പ്രവൃത്തി നഗരസഭ കൗണ്‍സിലര്‍ എ ലളിത ഉദ്ഘാടനം ചെയ്തു. റെയില്‍വെ മേല്‍പ്പാലത്തോട് ചേര്‍ന്ന് നിര്‍മാണത്തിലെ അപാകത കാരണം യാത്രക്കാര്‍ ഉപയോഗിക്കാതെ കിടക്കുന്ന കോണിപ്പടിയില്‍ കെട്ടിക്കിടന്ന പാഴ് വസ്തുക്കളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. മദ്യക്കുപ്പികള്‍, മയക്കുമരുന്നു കുത്തിവെപ്പിന് ഉപയോഗിച്ച

ചരിത്ര ദൗത്യത്തിൽ അണിനിരന്ന് ആയിരങ്ങൾ; കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി

കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി. 7500 പേരാണ് കൊയിലാണ്ടിയിൽ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്. കൊയിലാണ്ടി മേഖലയിലെ  47.110 കിലോമീറ്റർ കനാൽ ആണ് ശുചിയാക്കിയത്. ഇതിൽ 6.700 കിലോമീറ്റർ മെയിൻ കനാലും 23.150 കിലോമീറ്റർ ബ്രാഞ്ച് കനാലുകളുമാണ് ശുചിയാക്കിയത്. 7.450 കിലോമീറ്റർ ഡിസ്ട്രിബ്യൂട്ടറികളും 9.810 കിലോമീറ്റർ

നടേരിപ്പുഴയ്ക്ക് പുതുജീവനേകി നാട്; അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടം കീഴരിയൂരില്‍

കീഴരിയൂര്‍: തുമ്പ പരിസ്ഥിതി സമിതിയുടെയും ടീം വാരിയേഴ്‌സിന്റെയും നടുവത്തൂര്‍ പാലം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടേരിപ്പുഴ ശുചീകരിച്ചു. ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പെയിനിന്റെ രണ്ടം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.എം.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കമ്പനി

നാടും യുവജനങ്ങളും ഒത്തുചേർന്നു; ചെറുവണ്ണൂർ കണ്ണങ്കോട്ടു പറകുളത്തിനിത് രണ്ടാം ജന്മം (വീഡിയോ കാണാം)

മേപ്പയൂർ: കടുത്ത വേനലിൽ പോലും വറ്റാതെ നാടിൻറെ ജലസ്രോതസ്സായിരുന്നു കണ്ണങ്കോട്ടു പറകുളം. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ ആയതോടെ പായലും ചളിയും നിറഞ്ഞ് കുളം ഉപയോഗ്യശൂന്യമാകുകയായിരുന്നു. എന്നാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെ ജലസ്രോതസ്സ് ആയ കണ്ണങ്കോട്ടു പറകുളത്തെ ഉപേക്ഷിക്കുവാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായിരുന്നില്ല. യുവജനങ്ങളും നാടും കൈകോർത്തപ്പോൾ പറകുളത്തിനിത് രണ്ടാം ജന്മം. പഞ്ചായത്തിന്റെയും