Tag: Kollam

Total 51 Posts

കൊല്ലം കുന്ന്യോറമല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായി

കൊല്ലം: കുന്ന്യോറമല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായി. കുന്ന്യോറമലയിലെ വീട്ടില്‍ നിന്നും എസ്.എന്‍.ഡി.പി കോളേജിലേക്കും തുടര്‍ന്ന് വിയ്യൂരേക്കും യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പേഴ്‌സ് നഷ്ടമായത്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. കണ്ടുകിട്ടുന്നവര്‍ 9946818937, 7902818937 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ഉന്നത വിജയികളെ അനുമോദിക്കലും; കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊല്ലം വെസ്റ്റ് യൂണിറ്റ്

കൊയിലാണ്ടി: സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (KSSPU) കൊല്ലംവെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍, കൊയിലാണ്ടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അജിത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം നയനജന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം

” ദേശീയപാതയില്‍ കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍ നാളെ ഇതിലും ഭീകരമായി കൊല്ലത്തും സംഭവിക്കാം, ബലപ്പെടുത്തല്‍ പ്രവൃത്തി ഫലംകാണില്ലെന്ന് വ്യക്തമായി” കുന്ന്യോറമല നിവാസികള്‍ ആശങ്കയില്‍

കൊല്ലം: ദേശീയപാതയില്‍ കണ്ണൂക്കരയില്‍ മണ്ണിടിച്ചലുണ്ടായ സാഹചര്യത്തില്‍ സമാനമായ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുന്ന്യോറമല മേഖലയിലുള്ളവര്‍ ആശങ്കയില്‍. കുന്ന്യോറമലയില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ എന്ന പേരില്‍ ഇരുമ്പുകമ്പികള്‍ ഉള്ളിലേക്ക് അടിച്ചുകയറ്റി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. സമാനമായ രീതയില്‍ ബലപ്പെടുത്തല്‍ നടന്ന മുക്കാളിയില്‍ ഇന്ന് രാവിലെ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി കോണ്‍ക്രീറ്റ് ഭിത്തിയടക്കം തകര്‍ന്നതോടെ കുന്ന്യോറമല നിവാസികള്‍ക്കിടയില്‍

ഒരു വൻദുരന്തത്തിന് കാരണമാകാതെ നാട്ടുകാരോട് യാത്രപറഞ്ഞുപോയ അറബിപ്പുളി മരം; കൊല്ലം ടൗണിലെ ആ വലിയ തണൽമരം കടപുഴകി വീണതിൻ്റെ ഓർമ്മകൾക്ക് ഒമ്പതാണ്ട്

ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: കൊല്ലം ടൗണിനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട ഒന്ന്, പതിറ്റാണ്ടുകളോളം തണലും തണുപ്പുമായിരുന്ന ആ വലിയ മരം ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയിട്ട് ഒമ്പതുവര്‍ഷം തികയുകയാണ്. 2015 ജൂണ്‍ 29നായിരുന്നു ആ അറബി പുളിമരം കടപുഴകി വീണത്. കൊല്ലത്തെ പലര്‍ക്കും പലതരം ഓര്‍മ്മകള്‍ ഈ മരത്തെ ചുറ്റിപ്പറ്റിയുണ്ടാകും. ആ തണല്‍പറ്റിയുള്ള കാത്തിരിപ്പുകളെക്കുറിച്ചാകാം, അതിനടുത്തിരുന്ന് പങ്കിട്ട

കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മൃതദേഹം കൊല്ലം സ്വദേശിയുടേത്

കൊല്ലം: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് സി.കെ.രതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. മൂന്നുദിവസമായി രതീഷിനെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ റെയില്‍വേ ഗേറ്റ് പരിസരത്ത് ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. കൊയിലാണ്ടി

കൊല്ലത്ത് കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്. നീല ബനിയനും ബര്‍മൂഡയുമാണ് ധരിച്ചിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കൊയിലാണ്ടിയില്‍ നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ റെയില്‍വേ ലൈനിന്

കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതശരീരം

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിനടുത്ത് മൃതദേഹം. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. പുരുഷന്റേതാണ് മൃതദേഹം. ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതശരീരം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ദേശീയപാതയില്‍ കൊല്ലത്ത് മരംപൊട്ടി വീണു; ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി: കൊല്ലത്ത് ദേശീയപാതയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം കുട്ടികളുടെ പാര്‍ക്കിന് മുന്‍പില്‍ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുകയും എഫ്.ആര്‍.ഒ ബബീഷ് പി എം മരത്തിന്റെ മുകളില്‍ കയറുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി

കൊല്ലം പുന്നംകണ്ടി സത്യനാഥന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പുന്ന്യകണ്ടി സത്യനാഥന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ലോട്ടറി വകുപ്പില്‍ നിന്നും വിരമിച്ചതാണ്. അച്ഛന്‍: പരേതരായ ടി.കെ.അപ്പുക്കുട്ടി നായര്‍. അമ്മ: പുന്നങ്കണ്ടി ജാനകി. ഭാര്യ: കെ.വി.ജയ (ബാലുശ്ശേരി). മക്കള്‍: അതുല്‍.എസ്., ഗോകുല്‍.എസ്. സഹോദരങ്ങള്‍: ബാലാമണി അമ്മ പന്തലാനി, ശശിധരന്‍ പന്തലായനി, ജയചന്ദ്രന്‍ കൊല്ലം, പരേതനായ ഹരിദാസന്‍ കൊല്ലം. സഞ്ചയനം: ഞായറാഴ്ച.

കലാപരിപാടികളും കൊച്ചുവര്‍ത്തമാനങ്ങളുമായി കുടുംബക്കാര്‍ ഒത്തുചേര്‍ന്നു; മനസുനിറയെ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊല്ലം ആളാണ്ടി തറവാട് കുടുംബസംഗമം

കൊയിലാണ്ടി: കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. ആളാണ്ടി ബാലകൃഷ്ണന്‍ (കണ്‍ചിരി) അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കാരണവന്മാര്‍ ചേര്‍ന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. എന്‍.വി.വത്സന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതീക്ഷ റസിഡന്‍സ് ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണന്‍, കോമത്ത് ശശി, വാസു, മുതിര്‍ന്ന അംഗം കന്മഠത്തില്‍ ബാലകൃഷ്ണന്‍,