കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മൃതദേഹം കൊല്ലം സ്വദേശിയുടേത്


കൊല്ലം: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് സി.കെ.രതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

മൂന്നുദിവസമായി രതീഷിനെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ റെയില്‍വേ ഗേറ്റ് പരിസരത്ത് ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

കൊയിലാണ്ടി പൊലീസ്, റെയില്‍വേ പൊലീസ്, വടകര റൂറല്‍ പൊലീസിന് കീഴിലുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അച്ഛന്‍: പരേതനായ കുന്നത്ത് നാരായണന്‍. അമ്മ: ശോഭന. ഭാര്യ: ആദിത്യ. മകള്‍: ആദിക.