ദേശീയപാതയില്‍ കൊല്ലത്ത് മരംപൊട്ടി വീണു; ഗതാഗതം തടസപ്പെട്ടു


കൊയിലാണ്ടി: കൊല്ലത്ത് ദേശീയപാതയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം കുട്ടികളുടെ പാര്‍ക്കിന് മുന്‍പില്‍ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുകയും എഫ്.ആര്‍.ഒ ബബീഷ് പി എം മരത്തിന്റെ മുകളില്‍ കയറുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിനെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ.ഇര്‍ഷാദ്, നിധി പ്രസാദ് ഇ.എം, പി.എം.ബബീഷ്, റഷീദ് കെ.പി, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.