ശക്തിയായി ഒരു മഴ പെയ്തതോടെ തന്നെ വെള്ളക്കെട്ടിലായി കൊല്ലം-നെല്ല്യാടി റോഡിലെ അണ്ടര്‍പാസ്; കാല്‍നടയായി പോലും ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയെന്ന് നാട്ടുകാര്‍


[top1

കൊല്ലം: മഴ കനത്തതോടെ കൊല്ലം നെല്ല്യാടി റോഡിലെ അണ്ടര്‍പാസ് വെള്ളത്തിലായി. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.

വലിയ വാഹനങ്ങള്‍ വെള്ളത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായി യാത്ര ചെയ്യുന്നവരുമാണ് ഏറെ പ്രസായപ്പെടുന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ടതിനെ തുടര്‍ന്ന് വലിയ തോതില്‍ ചെളിയും ഇവിടെയുണ്ട്. രാവിലെ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇവിടെ ചെളികാരണം അപകടത്തില്‍പ്പെട്ടിരുന്നു.

യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാനുള്ള നടപടി വാഗാഡ് അധികൃതരില്‍ നിന്നുണ്ടാവണമെന്ന് പ്രദേശം സന്ദര്‍ശിച്ച വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അരീക്കല്‍ ആവശ്യപ്പെട്ടു. ക്വാറി മാലിന്യം നിക്ഷേപിച്ച് റോഡിലെ വെള്ളക്കെട്ടും ചെളിയും ഒഴിവാക്കാമെന്ന് വാഗാഡ് അറിയിച്ചിട്ടുണ്ടെന്നും ഷീബ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞഅഞു.

പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നഗരസഭ സ്റ്റാന്റഇങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത് ആവശ്യപ്പെട്ടു.