കൊല്ലത്ത് കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു


കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്. നീല ബനിയനും ബര്‍മൂഡയുമാണ് ധരിച്ചിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.

കൊയിലാണ്ടിയില്‍ നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ റെയില്‍വേ ലൈനിന് അടുത്തായുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കാലുകളിലൊന്ന് വേര്‍പെട്ട നിലയിലാണ്.