Tag: Kollam Pisharikav temple

Total 39 Posts

അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി

കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ. കാളിയാട്ടത്തിന്റെ പ്രധാന ദിനമായ ഇന്ന് വൈകീട്ട് മൂന്നുമണിയോടെ കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്, മറ്റ് അവകാശവരവുകളും ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധിയിൽ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി. ചടങ്ങുകൾക്ക് ശേഷം മട്ടന്നൂർ ശ്രീരാജ് മാരാരുടെ നേതൃത്വത്തില്‍

വാഹനങ്ങള്‍ വഴിതിരിച്ചുവിടും, സുരക്ഷാ നിരീക്ഷണം ശക്തമാക്കും; കൊല്ലം പിഷാരികാവ് കാളിയാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളില്‍ ദേശീയപാതയില്‍ നിയന്ത്രണം- വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5, 6 തിയ്യതികളില്‍ സുരക്ഷാ സംവിധാനവും, ദേശീയപാതയില്‍ വാഹനക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റൂറല്‍ എസ്പി.കെ.ഇ.ബൈജു, ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്‍ന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങള്‍. വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജര്‍ പി.എം.വിജയകുമാറിന് പിഷാരികാവിന്റെ യാത്രയയപ്പ്

കൊല്ലം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സ്ഥാപക നേതാവുമായ പി.എം.വിജയകുമാറിന് യൂണിയന്‍ പിഷാരികാവ് യൂണിറ്റ് യാത്രയയത്രയപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഗോപേഷ് കുമാര്‍ ഉപഹാരം നല്‍കി. കെ.കെ.രാകേഷ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. യു.കെ.ഉമേഷ് സ്വാഗതവും കെ.അജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഷീന.പി, കെ.മോഹനന്‍,

മുറുകെപ്പിടിച്ച വാളും മുഖത്തും നെഞ്ചിലും ചോരച്ചാലുമായി പിഷാരികാവിലെത്തുന്ന കോമരങ്ങള്‍; നിധീഷ് സാരംഗി പകര്‍ത്തിയ കാഴ്ചകള്‍ കാണാം

കൊല്ലം: പിഷാരികാവിലെ ഉത്സവക്കാഴ്ചകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ക്ഷേത്രത്തിലെത്തുന്ന കോമരങ്ങള്‍. തലയില്‍ നിന്ന് ഇറ്റിവീഴുന്ന ചോരച്ചാലുകളുമായി കയ്യിലൊരു ഉടവാളും പിടിച്ച് വരുന്ന കോമരത്തിന്റെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. പിഷാരികാവില്‍ ഈ വര്‍ഷത്തെ ചില കോമരക്കാഴ്ചകള്‍ കാണാം.

കൊല്ലം പിഷാരികാവില്‍ ഉത്സവത്തിനെത്തിയ കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക ലൈസന്‍സിന്റെ പേരില്‍ വന്‍പണപ്പിരിവ് നടത്തിയതായി ആരോപണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉത്സവത്തിന്റെ മറവില്‍ ദേവസ്വത്തിന്റെയും മറ്റും സ്ഥലങ്ങളില്‍ താല്‍ക്കാലികമായി കച്ചവടം ചെയ്യാനെത്തിയവരോട് ചെറുകിട കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക ലൈസസിന്റെ പേരില്‍ വന്‍ തുക മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തതായി ആരോപണം. ഓരോ കടകളില്‍ നിന്നും കുറഞ്ഞത് അഞ്ഞൂറ് രൂപ മുതലുള്ള തുകയാണ് പിരിച്ചെടുത്തത്. ഈ വര്‍ഷം ജനുവരി മാസം മുതല്‍ കെ സ്മാര്‍ട്ട് വഴിയാണ്

600ഓളം താലങ്ങള്‍, അഞ്ച് ആനയും നൂറോളം വാദ്യക്കാരും; പ്രൗഢ ഗംഭീരമായി കൊല്ലം പിഷാരികാവിലെത്തി വസൂരിമാല വരവ്

കൊയിലാണ്ടി: പ്രൗഢഗംഭീരമായി മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ് കൊല്ലം പിഷാരികാവ് ദേവീ സന്നിധിയിലെത്തി. പന്ത്രണ്ട് മണിയോടെയാണ് ദേവിയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍ കാവില്‍ നിന്നും ആഘോഷാരവങ്ങളോടെ വസൂരിമാലാ വരവ് ക്ഷേത്ര സന്നിധിയിലെത്തിയത്. ദേവിയെ വസൂരിമാല അണിയിച്ചതിന് പിന്നാലെ ഉച്ചപൂജയും നടന്നു. വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. അഞ്ച് ഗജവീരന്‍മാരും

തലപൊട്ടി ചോരപടര്‍ന്നിട്ടും രൗദ്രഭാവം വെടിയാതെ വീണ്ടും വീണ്ടും കൊത്തുന്ന കോമരങ്ങള്‍, മീനച്ചൂടിനെ വകവെക്കാതെ അനുഗമിക്കുന്ന ഭക്തജനങ്ങള്‍; കൊല്ലം പിഷാരികാവിലെ വസൂരിമാല വരവിലെ രാഗേഷ് തിക്കോടി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിലെ വലിയവിളക്ക് ദിവസത്തെ ഭക്തിസാന്ദ്രമായ കാഴ്ചകളിലൊന്നാണ് മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്മാരും കോമരങ്ങളും അണിനിരന്ന വസൂരിമാലാ വരവിലെ കാഴ്ചകളിലൂടെ. വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. പത്തിലേറെ കോമരങ്ങളും വമ്പിച്ച ഭക്തജന സാന്നിധ്യവും വസൂരിമാല വരവിനെ ശ്രദ്ധേകേന്ദ്രമാക്കുന്നു. ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന താലത്തോടൊപ്പം

വസൂരിമാല വരവും, പുറത്തെഴുന്നള്ളിപ്പും രണ്ടുപന്തിമേളവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്. രാവിലെ കാഴ്ചശീവേലി മുതലാണ് വലിയ വിളക്ക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തിലായിരുന്നു കാഴ്ചശീവേലി. മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വസൂരിമാല വരവാണ് ഇന്നത്തെ പ്രധാനവരവുകളില്‍ ഒന്ന്. രാവിലെ മന്ദമംഗലത്ത് നിന്ന് ആരംഭിക്കുന്ന വരവ് പതിനൊന്ന് മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തും. ഗജവീരന്മാരെ അടക്കം അണിനിരത്തി

ലജ്ജാവതിയും അന്നക്കിളിയും പാടി ജാസി ഗിഫ്റ്റ്, കൂടെ ആടിയും പാടിയും ആസ്വാദകര്‍; ജനസാഗരത്തിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി കൊല്ലം പിഷാരികാവിലെത്തിയ ജാസിഗിഫ്റ്റും സംഘവും

കൊല്ലം: ‘ലജ്ജാവതിയേ…’ എന്നു തുടങ്ങുന്ന ഒറ്റഗാനം കൊണ്ടുതന്നെ കേരളീയ യുവതയെ കയ്യിലെടുത്ത ജാസി ഗിഫ്റ്റിന് കൊല്ലം പിഷാരികാവില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങളെ കയ്യിലെടുക്കാന്‍ അധികനേരമൊന്നും വേണ്ടിവന്നില്ല. കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിലെ ചെറിയവിളക്ക് ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് അണിനിരന്ന ഗാനമേള. യുവ എന്റര്‍ടൈന്‍മെന്റ് കാലിക്കറ്റ് അവതരിപ്പിച്ച മ്യൂസിക്

കോമത്ത് തറവാട്ടില്‍ കോമരത്തിന് ആചാരപ്രകാരം സ്വീകരണം, പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് ആനയിച്ചു; പിഷാരികാവ് ക്ഷേത്രത്തിലെ കോമത്ത് പോക്കിന്റെ ചിത്രങ്ങളും വീഡിയോയും കാണാം

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ചെറിയവിളക്ക് ദിനത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ആചാരപ്രകാരം നടന്നു. പത്തുമണിയോടെ കോമത്ത് തറവാട്ടിലെത്തിയ കോമരത്തെയും സംഘത്തെയും തറവാട്ടുകാര്‍ ആചാരപ്രകാരം എതിരേറ്റു. തറവാട്ടിലെ പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് കോമരത്തെ ആനയിച്ചു. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന