തലപൊട്ടി ചോരപടര്‍ന്നിട്ടും രൗദ്രഭാവം വെടിയാതെ വീണ്ടും വീണ്ടും കൊത്തുന്ന കോമരങ്ങള്‍, മീനച്ചൂടിനെ വകവെക്കാതെ അനുഗമിക്കുന്ന ഭക്തജനങ്ങള്‍; കൊല്ലം പിഷാരികാവിലെ വസൂരിമാല വരവിലെ രാഗേഷ് തിക്കോടി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം



കൊയിലാണ്ടി:
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിലെ വലിയവിളക്ക് ദിവസത്തെ ഭക്തിസാന്ദ്രമായ കാഴ്ചകളിലൊന്നാണ് മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്മാരും കോമരങ്ങളും അണിനിരന്ന വസൂരിമാലാ വരവിലെ കാഴ്ചകളിലൂടെ.

വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. പത്തിലേറെ കോമരങ്ങളും വമ്പിച്ച ഭക്തജന സാന്നിധ്യവും വസൂരിമാല വരവിനെ ശ്രദ്ധേകേന്ദ്രമാക്കുന്നു. ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന താലത്തോടൊപ്പം താലപ്പൊലിയേന്തിയ നൂറുകണക്കിന് ബാലികമാര്‍, അരങ്ങോല, ഇളനീര്‍ക്കുല, പഴക്കുല, ശീലക്കൊടി, വെള്ളി കൊടി, മണിമാല, മറ്റ് ഉപവരവുകള്‍, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെയാണ് വസൂരിമാല വരവ് എത്തുക.

ചിത്രങ്ങള്‍ കാണാം;

xr:d:DAFwFFpGp6k:710,j:2173410604398316332,t:24040405