സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജര്‍ പി.എം.വിജയകുമാറിന് പിഷാരികാവിന്റെ യാത്രയയപ്പ്


കൊല്ലം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സ്ഥാപക നേതാവുമായ പി.എം.വിജയകുമാറിന് യൂണിയന്‍ പിഷാരികാവ് യൂണിറ്റ് യാത്രയയത്രയപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഗോപേഷ് കുമാര്‍ ഉപഹാരം നല്‍കി.

കെ.കെ.രാകേഷ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. യു.കെ.ഉമേഷ് സ്വാഗതവും കെ.അജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഷീന.പി, കെ.മോഹനന്‍, എന്‍.കെ.രാജു, ശ്രീശാന്ത്.കെ.വി, ലീലാകൃഷ്ണന്‍, പി.കെ.സതീഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.