Tag: Kollam Parappalli

Total 12 Posts

‘മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് സമത്വവും സാഹോദര്യവും, തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദം കൊണ്ടല്ല’; കൊല്ലം പാറപ്പള്ളി മർക്കസിൽ കെ.മുരളീധരൻ എം.പി

കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ.മുരളീധരൻ എം.പി. പാറപ്പള്ളി മർക്കസിൽ ക്യൂ കൗൻ ഖുർആൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും, ബൈബിളും ഖുർആനും ഗീതയുമെല്ലാം സ്നേഹവും സമത്വവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നതെന്നത്. എന്നാൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. കൃത്യമായ മതവിശ്വാസവും അറിവും ഉള്ളവർക്ക്

കടലിന്റെ മക്കളുമായി ഒത്തുകൂടി വിദ്യാർത്ഥികൾ; ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയുടെ മത്സ്യത്തൊഴിലാളി സംഗമം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളെ ഒന്നിച്ചിരുത്തി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി. ഓഗസ്റ്റ് പത്ത് മുതൽ 31 വരെ നടക്കുന്ന ക്യൂ-കൗൻ റിസർച്ച് കോൺഫറൻസിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി

പതാക ഉയർത്തി, ഒപ്പം വിവിധ പരിപാടികളും; പ്രൗഢമായി മർകസ് മാലിക് ദീനാറിലെ സ്വാതന്ത്ര്യ ദിനാഘോഷം

കൊയിലാണ്ടി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളിയിലെ മർകസ് മാലിക് ദീനാർ. ‘സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെ’ എന്ന പ്രമേയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്ഥാപനത്തിന്റെ എ.ഒ ഇസ്സുദ്ധീൻ സഖാഫി പതാക ഉയർത്തി. രാജ്യസ്നേഹം വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്ന് സന്ദേശ പ്രഭാഷണം നടത്തിയ ഹാഫിള് അബൂബകർ സഖാഫി പന്നൂർ പറഞ്ഞു. ദേശീയ ഗാനാലാപനം, പ്രതിജ്ഞയെടുക്കൽ തുടങ്ങിയ വിവിധ

ഖുർ ആൻ പഠന ക്യാമ്പ്, വിവിധ മത്സരങ്ങൾ, വീഡിയോ സീരീസ്… ; കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് പ്രഖ്യാപിച്ച് കാന്തപുരം അബൂബക്കർ മുസ്ല്യാർ

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളിയിലെ മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സെക്കൻഡ് എഡിഷൻ പ്രഖ്യാപിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഓഗസ്റ്റ് 10 മുതൽ 31 തീയതികളിലായി പാറപ്പള്ളിയിൽ വച്ചാണ് പരിപാടി നടക്കുക. കാരന്തൂർ മർകസിന് കീഴിൽ കൊല്ലം പാറപ്പള്ളിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാന സംരംഭമാണ് മാലിക്

പാറപ്പള്ളിക്ക് സമീപം പുതിയ ഓഡിറ്റോറിയം ഉയരുന്നു; ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് കുറ്റിയടിച്ചു

കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുൽ ഇസ്ലാം കമ്മറ്റി പാറപ്പള്ളിക്കു സമീപം നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് കുറ്റിയടിച്ചു. കുറ്റിയടിക്കൽ കർമം കൊല്ലം നാഇബ് ഖാസി അബ്ദുൾ ജലീൽ ബാഖവി നിർവ്വഹിച്ചു. പരിപാടിയിൽ സി.കെ.സി.അബ്ദു റഹ്മാൻ, കെ.കെ.അബ്ദുസ്സലാം, നടുക്കണ്ടി അബൂബക്കർ, എം.വി.നിസാർ, പി.കെ.ഇബ്രാഹിം, വി.വി.ഫക്രുദ്ധീൻ മാസ്റ്റർ (കൗൺസിലർ), സി.കെ.ഹംസ, ടി.വി.ഉമ്മർ, ഇസ്മായിൽ, സുമയ്യ, എം.വി.സാദിഖ്, കെ.കെ.ആമത്, എം.കെ.അബ്ദുസ്സലാം, ടി.വി.ഇസ്മായിൽ, യു.ഷാഫി, എം.വി.ഷെഫീഖ്,

ആയിരങ്ങള്‍ കുന്ന് കയറിയെത്തി; ഐക്യത്തിന്റെ സന്ദേശവുമായി റമദാനിന്റെ ഇരുപത്തിയാറാം രാവില്‍ കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ

കൊയിലാണ്ടി: ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ ഇരുപത്തിയാറാം രാവില്‍ നടക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് പതിവ് പോലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ പാറപ്പള്ളിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. കൊയിലാണ്ടി, കൊല്ലം, പുളിയഞ്ചേരി, പെരുവട്ടൂര്‍, നടുവണ്ണൂര്‍, നമ്പ്രത്തുകര, മൊകേരി, കിള്ളവയല്‍, മൂടാടി, നന്തി

ഏഴ് മഹല്ലുകളിൽ നിന്നായി മൂവായിരത്തോളം പേർ കുന്ന് കയറി പാറപ്പള്ളിയിലെത്തും, ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കുവയ്ക്കാൻ; വിശുദ്ധ റമദാനിലെ 26-ാം രാവിൽ പാറപ്പള്ളിയിൽ നടക്കുന്ന അപൂർവ്വ ഒത്തുകൂടലിന്റെ വിശേഷങ്ങൾ ഫൈസൽ പെരുവട്ടൂർ എഴുതുന്നു 

ഫൈസൽ പെരുവട്ടൂർ വിശുദ്ധ റമളാനിലെ 26 ആം രാവ് കൊല്ലം പാറപ്പള്ളിയ്ക്കും വിശ്വാസികൾക്കും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓത്തു ദിവസമാണ്. പള്ളികളിൽ ജോലി ചെയ്തിരുന്ന മുത്തഅല്ലിമുകൾക്ക് കൃത്യമായ വേതന വ്യവസ്ഥിതി ഇല്ലാതിരുന്ന പണ്ട് കാലങ്ങളിൽ ഒരു വാർഷിക ബോണസ് എന്ന രൂപത്തിൽ റമളാൻ 25 നു നടത്തിവരാറുള്ളതാണ് ഇത്. അന്നേ ദിവസം വൈകുന്നേരത്തോട് കൂടി കൊല്ലം ജുമുഅത് കമ്മിറ്റിയ്ക്ക്

റിപ്പബ്ലിക് ദിനം പ്രൗഢമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ; ശ്രദ്ധേയമായി റിവിറ്റ്ലൈസിയ

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ റിപ്പബ്ലിക് ദിനാഘോഷം ‘റിവിറ്റ്ലൈസിയ’ ശ്രദ്ധേയമായി. മർകസ് അലുംനി പ്രസിഡന്റ് സി.പി.ഉബൈദുല്ല സഖാഫി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വികരായ രാഷ്ട്രശിൽപികളുടെ മാർഗമാണ് ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ

പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ് സ്റ്റുഡന്റ്സ് യൂണിയന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സർഗാത്മകമായ പുരോഗതി ലക്ഷ്യമിടുന്ന മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ്-ന് നവ സാരഥികൾ. ജനുവരി 11 ന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൽ  99 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇലക്ഷൻ കമ്മീഷണർ ഉസ്താദ് ഇർഷാദ് സൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഒ.ഇസ്സുദ്ദീൻ സഖാഫിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഹാഫിള് ഇബ്രാഹീം

പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവത്തിന് സമാപമനം: സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ

കൊയിലാണ്ടി: പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവം അന്നബഅ് കലോത്സവം സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ. ഖൈറുവാൻ, ഖുറാസാൻ, നെഹ്റുവാൻ, ഇസ്ഫഹാൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിലാണ് നെഹ്റുവാൻ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യന്മാരായത്. ഖുറാസാനും ഖൈറുവാനും ഇസ്ഫഹാനും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തിന് അർഹരായി. പ്രശസ്ത മാപ്പിള കവി ബാപ്പു