റിപ്പബ്ലിക് ദിനം പ്രൗഢമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ; ശ്രദ്ധേയമായി റിവിറ്റ്ലൈസിയ


കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ റിപ്പബ്ലിക് ദിനാഘോഷം ‘റിവിറ്റ്ലൈസിയ’ ശ്രദ്ധേയമായി. മർകസ് അലുംനി പ്രസിഡന്റ് സി.പി.ഉബൈദുല്ല സഖാഫി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.

പൂർവ്വികരായ രാഷ്ട്രശിൽപികളുടെ മാർഗമാണ് ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മർകസ് ഡയറക്ടർ ജനറലിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഹനീഫ സഖാഫി മണ്ടാൾ മുഖ്യാതിഥിയായി.

ഇർഷാദ് സൈനി സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഹാഫിള് ശുഹൈബ് സഖാഫി, ഹാഫിള് ഹസീബ് സഖാഫി എന്നിവർ സംബന്ധിച്ചു. പതാക ഉയർത്തൽ, ദേശ ഭക്തി ഗാനം, ആമുഖ വായന, പരേഡ്, സ്പെഷ്യൽ ടോക് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു.