പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ് സ്റ്റുഡന്റ്സ് യൂണിയന് പുതിയ ഭാരവാഹികൾ


കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സർഗാത്മകമായ പുരോഗതി ലക്ഷ്യമിടുന്ന മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ്-ന് നവ സാരഥികൾ. ജനുവരി 11 ന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൽ  99 ശതമാനം പോളിങ് രേഖപ്പെടുത്തി.

ഇലക്ഷൻ കമ്മീഷണർ ഉസ്താദ് ഇർഷാദ് സൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഒ.ഇസ്സുദ്ദീൻ സഖാഫിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി പ്രസിഡന്റായും ഹാഫിള് മിസ്ഹബ് പിലാക്കൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുക്കപെട്ടു.

ഹാഫിള് സഈദ് പുളിക്കൽ (ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പേരാമ്പ്ര (ഓഫീസ് സെക്രട്ടറി), ഹാഫിള് അഹമ്മദ് തമീം ചുള്ളിക്കോട്, ഹാഫിള് നജ്മുദ്ദീൻ പൂക്കോട്ടൂർ, ഹാഫിള് മിദ്‌ലാജ് വെറ്റല്ലൂർ (വെെസ് പ്രസിഡന്റ്), ഹാഫിള് അബ്ദുൽ ബാസിത്ത് മങ്ങാട്, ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ഹാഫിള് ബാദുഷ പത്തപ്പിരിയം (ജോയിന്റ് സെക്രട്ടറി) ഹാഫിള് ഹാത്വിബ് ഹുസൈൻ പയ്യോളി, ഹാഫിള് ആഷിഖ് റിപ്പൺ, ഹാഫിള് മൻസൂർ ആതവനാട് എന്നിവരാണ് മറ്റ് ഭാരവാഹികൾ.