Tag: Kerala
കേരള സ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റിൽ തിളങ്ങി കീഴരിയൂർ സ്വദേശി; ഹെെജമ്പിൽ സ്വർണ്ണം നേടി നഫാത്ത് അഫ്നാൻ മുഹമ്മദ്
കീഴരിയൂർ: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടി കീഴരിയൂർ സ്വദേശി. ജൂനിയർ അണ്ടർ 20 വിഭാഗത്തിൽ ഹെെജമ്പിലാണ് നഫാത്ത് അഫ്നാൻ മുഹമ്മദ് സ്വർണ്ണ മെഡൽ നേടി നാഷണൽ മീറ്റിലേക്ക് യോഗ്യത നേടിയത്. തന്റെ നിലവിലെ റോക്കോർഡ് തിരുത്തി 1.97 മീറ്റർ ഉയരത്തിലാണ് നഫാത്ത് ചാടിയത്. രണ്ട് മീറ്ററാണ് നാഷണൽ റെക്കോർഡ്. ആന്ധ്രപ്രദേശിൽ നടക്കുന്ന
കേരളത്തിൽ അടുത്ത അഞ്ച് ദിവസം തീവ്രമഴ, കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിൽ ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ യെലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച വരെ മഴയ്ക്കൊപ്പം ശക്തമായ തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും
കേരളത്തിന് ആശ്വാസവാർത്ത; സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാ ഫലം
തിരുവനന്തപുരം: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്നാണ് ജിനോം സീക്വന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്. കേരളത്തില്‍ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഇന്നില്ല,നാളത്തേക്ക് മാറ്റി; ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി സര്‍ക്കാര്‍ ഉത്തരവ്
കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് നാളേക്ക് മാറ്റി. ഇന്ന് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിനി പഠിച്ചു തുടങ്ങാം; സംസ്ഥാനത്ത് ഓണപ്പരീക്ഷാ തിയ്യതിയും ഓണാവധിയും പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണപ്പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് ഓണപ്പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സെപ്റ്റംബര്‍ മൂന്ന് മുതലാണ് ഓണാവധി. അവധിക്ക് ശേഷം സെപ്റ്റംബര്‍ 12 ന് സ്കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ കോളേജുകള്‍ക്കും ഓണാവധി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; നാല് മണി മുതല്‍ വെബ്സൈറ്റുകളില്‍ ലഭ്യമാകും
കോഴിക്കോട്: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ
കേരളത്തിന്റെ സ്വന്തം ‘നെറ്റ്ഫ്ളിക്സ്’ നവംബര്‍ ഒന്നിന് എത്തും; സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഒ.ടി.ടി പ്ളാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സി സ്പേസ് (C Space)’ എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുക. സര്‍ക്കാരിന്റെ കീഴില്‍ സിനിമാസ്വാദനത്തിനായി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
കോഴിക്കോട്: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണം. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 15 മിനുറ്റായിരുന്നു നിയന്ത്രണം. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ
ഗോളിലാറാടി കേരളം; കർണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ; ഹാട്രിക്ക് തിളക്കവുമായി ജെസിൻ തോണിക്കര
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കർണാടകയ്ക്കെതിരെ കേരളത്തിന് ഏകപക്ഷീയമായ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളത്തിന്റെ ആധികാരികമായ വിജയം. 24-ാം മിനുറ്റില്‍ നായകന് സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കിലും പിന്നീട് കേരളം കർണ്ണാടകയുടെ പോസ്റ്റിൽ ഗോൾ മഴ പെയ്യിക്കുകയായിരുന്നു. സൂപ്പർസബ് ജസിന്റെ ഹാട്രിക്ക് നേട്ടമാണ് ഇന്നത്തെ കളിയിലെ പ്രധാന സവിശേഷത. 30-ാം മിനുറ്റില്‍
പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു; സന്തോഷ് ട്രോഫി സെമി പോരാട്ടത്തിനായി കേരളം ഒരുങ്ങി
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിനായി പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണ്ണാടകയെയാണ് നേരിടുക. ആവേശം അലതല്ലുന്ന സെമി ഫൈനല്‍ കാണാനായി പയ്യനാട്ടേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ഉള്ളപ്പോള്‍ തന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായാണ് ഭൂരിഭാഗം പേരും എത്തിയത്