Tag: Kerala school Kalolsavam
ജില്ലാ കലോത്സവത്തില്‍ അവസാന നിമിഷം കോടതി വിധിയുമായെത്തി മത്സരിച്ച് ജയിച്ചു; സംസ്ഥാന തലത്തില്‍ കോല്‍ക്കളിയില്‍ ഒന്നാമതെത്തി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്
കോഴിക്കോട്: കോല്‍ക്കളി ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ കോടതി വിധിയുമായി വന്ന് ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം. സബ്ജില്ല കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്‍ന്തള്ളപ്പെട്ടപ്പോള്‍ തോറ്റുകൊടുക്കാതെ നിയമപരമായി പൊരുതിയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ടീം ജില്ലാ കലോത്സവത്തിനെത്തിയത്. കൊയിലാണ്ടിയില്‍ നടന്ന സബ് ജില്ലാ കലോത്സവത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് അന്നുതന്നെ
സ്‌കൂള്‍ കലോത്സവം: ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ഒന്നാമത്; ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ കോഴിക്കോടും കൊല്ലവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍
കോഴിക്കോട്: കനകകീരടത്തിന് 22 വര്‍ഷമായി കാത്തിരിക്കുന്ന കണ്ണൂരും രണ്ട് കലോത്സവങ്ങള്‍ക്ക് മുമ്പ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാന്‍ ആതിഥേയരായ കോഴിക്കോടും കച്ചമുറുക്കിയിറങ്ങിയപ്പോള്‍ ആദ്യം ദിനം കലോത്സവ നഗരിയില്‍ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. അറുപത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്താണ്. 232 പോയിന്റാണ് കണ്ണൂരിന്. തൊട്ടടുത്ത് 226 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് രണ്ടാം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല തുടക്കം; കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍, കാണാം ആദ്യ ദിനത്തിലെ വിശേഷങ്ങള്‍
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍
കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറും-മുഖ്യമന്ത്രി; കോഴിക്കോടിന്റെ മണ്ണില്‍ 61ാമത് കലോത്സവമാമാങ്കത്തിന് തിരിതെളിഞ്ഞു
കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ
”ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ട്”; കലോത്സവവേദിയില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ആശ ശരത്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. അത്രമാത്രം കഠിനാധ്വാനം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കര്‍ശന പരിശോധന; കോഴിക്കോടുനിന്നും ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ അതീവ ജാഗ്രതയും കര്‍ശന പരിശോധനയും. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടിയില്‍ സ്റ്റേഷനറിക്കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍ നിന്നുമായി ആയിരത്തോളം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ പോലീസും പ്രകാശന്‍ പി. പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി
കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ
മേപ്പയ്യൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോക അനുരാഗ്. എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അലോക കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ചുവടു വയ്ക്കുന്നത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ നഷ്ടം (The loss of renaissance
വിദ്യാര്‍ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത! കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ അടക്കം പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു. വടകരയില്‍വെച്ചാണ് ജില്ലാ കലോത്സവം നടക്കുന്നത്. സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളാണ് ഇത്തവണത്തെ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി. 19 വേദികളിലായാണ് മത്സരം നടക്കുന്നത്.
വടകര തോടന്നൂര്‍ ഉപജില്ല കലോത്സവത്തില്‍ ഖുറാന്‍ പാരയണം ചെയ്ത എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിക്കെതിരെ മതമൗലികവാദികള്‍
വടകര: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ഖുറാന്‍ പാരായണം ചെയ്യുന്ന വിദ്യാര്‍ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മനോഹരമായ ശബ്ദത്തില്‍ കൃത്യമായ ഉച്ചാരണത്തോടെയുള്ള വിദ്യര്‍ഥിയുടെ ഖുറാന്‍ പാരായണത്തെ നിറഞ്ഞ കയ്യടികളുമായിട്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ, വിദ്യാര്‍ഥിയുടെ ഖുറാന്‍ പാരായണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മതമൗലിക വാദികള്‍. മജ്‌ലിസുല്‍ ഇല്‍മ് എന്ന യൂട്യൂബ് ചാനലില്‍ റഹീം നിസാമി