വിദ്യാര്‍ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത! കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി


കോഴിക്കോട്: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ അടക്കം പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു.

വടകരയില്‍വെച്ചാണ് ജില്ലാ കലോത്സവം നടക്കുന്നത്. സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളാണ് ഇത്തവണത്തെ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി. 19 വേദികളിലായാണ് മത്സരം നടക്കുന്നത്. നവംബര്‍ 26ന് ആരംഭിച്ച കലോത്സവം ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.