Tag: keezhur
പയ്യോളിയില്‍ തെരുവുനായയുടെ കടിയേറ്റ സംഭവം: നടപടികള്‍ തുടങ്ങി നഗരസഭ, കീഴൂര്‍, തച്ചന്‍കുന്ന് മേഖലകളില്‍ നിന്നും നായകളെ പിടികൂടി
പയ്യോളി: പയ്യോളി നഗരസഭയില്‍ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും പേപ്പട്ടികളെ പിടികൂടി വന്ധ്യംകരിക്കാനും വാക്‌സിനേഷന്‍ ചെയ്യാനുമുളള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തച്ചന്‍കുന്നും കോട്ടക്കലും ഉള്‍പ്പെടെയുളള ഇടങ്ങളില്‍ നിന്നും നായകളെ കൂട്ടത്തോടെ പിടികൂടി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പേപ്പട്ടികള്‍ ഉണ്ടെങ്കില്‍ നഗരസഭാ അധികൃതരെ അറിയിക്കണമെന്ന് പയ്യോളി നഗരസഭാ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടു. നായകളെ
കീഴൂര്‍ ശിവക്ഷേത്രത്തിന് സമീപം റോഡില്‍ മരംവീണു; ഗതാഗതം തടസപ്പെട്ടു
കീഴൂര്‍: ഇന്ന് രാവിലെ വീശിയ ശക്തമായ കാറ്റില്‍ കീഴൂര്‍ ശിവക്ഷേത്രത്തിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. രാവിലെ 10.30 ഓടെയാണ് സംഭവം. കുന്നുമ്മല്‍ താഴെവള്ളി ബിന്ദുവിന്റെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വടകര അഗ്‌നിരക്ഷ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ സേന
കാത്തിരിക്കുന്ന ദൃശ്യവിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ടും പൂവെടിയും ഇന്ന്
പയ്യോളി: കീഴൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടും പൂവെടിയും ഇന്ന്. ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ് ആറാട്ടും അതിനുശേഷം ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന പൂവെടിയും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഈ ദൃശ്യവിസ്മയം കാണാന്‍ ഇവിടെയെത്തുന്നത്. രാവിലെ ആറുമണിക്ക് ആരംഭിച്ച ഉഷപൂജയോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ തുടങ്ങിയത്. 9.30് പത്മനാഭന്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി.
വിജയദശമി ദിനത്തില്‍ പുതിയ തുടക്കവുമായി കീഴൂരിലെ നര്‍ത്തകി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്
കീഴൂര്‍: നര്‍ത്തകി സ്‌കൂള്‍ ഓഫ് ആര്‍ട്സ്സില്‍ വിജയദശമി ദിനത്തില്‍ ക്ലാസ്സിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, വയലിന്‍, ഗിറ്റാര്‍, കീബോര്‍ഡ് ചെണ്ട, ചിത്രരചന എന്നിവയില്‍ വിദ്യാരംഭം കുറിച്ചു. പരിപാടി ഡോക്ടര്‍ രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി കേരള സരിഗമ സീസണ്‍ 2 നന്ദു കൃഷ്ണ മുഖ്യാതിഥിയായി. പി.ടിഎ പ്രസിഡണ്ട് ദില്‍ജിത്ത് മാസ്റ്റര്‍ അധ്യക്ഷം
അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി
പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്. ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും
കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം
കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്; ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്
പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്. പത്തുമണിക്ക് കലാമണ്ഡലം കിള്ളിമംഗലം സുരേഷ് കാളിയത്തിന്റെ ഓട്ടന്‍തുള്ളന്‍, പ്രസാദസദ്യ, നാലുമണിക്ക് നീലക്കളിവര്, തിരുവായുധംവരവ്, 4.30ന് കാഴ്ചശീവേലി, 6.30ന് തിരുവങ്ങൂര്‍ പാര്‍ഥസാരഥി ഭജന്‍ മണ്ഡലിയുടെ ഭക്തിഗാനസുധ, എട്ടുമണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ് തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ഉത്സവത്തിന്റെ ഭാഗമായി കീഴൂര്‍ ടൗണിലുള്ള പൂവെടിത്തറ ദീപങ്ങളാല്‍ അലങ്കരിച്ചു. പടിഞ്ഞാറുഭാഗത്തെ
കീഴൂർ മഹാ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി; നൃത്തസന്ധ്യയും മെഗാഷോ ‘ജാനു ഏടത്തിയും കേളപ്പേട്ടനും’ ഇന്ന്
പയ്യോളി: കീഴൂർ മഹാശിവക്ഷേത്ര ആറാട്ടുമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമം നിർവഹിച്ചു. വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് രണ്ടാഴ്ച നീളുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്ച വിളക്ക് ദിനത്തിൽ രാവിലെ 7.30ന് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് നടക്കും. 10 മണിക്ക് മൂഴിക്കുളം രാഹുൽ ചാക്യാരുടെ
ഉത്സവ ലഹരിയില്‍ കീഴൂരും പരിസര പ്രദേശങ്ങളും; മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി
പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു. പ്രസിദ്ധമായ കാളയെ ചന്തയില്‍ കടത്തികെട്ടല്‍ ചടങ്ങ് നാളെ രാവിലെ ഏഴരയ്ക്ക് നടക്കും. പത്ത് മണിക്ക് മൂഴിക്കുളം രാഹുല്‍ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകുന്നേരം ആറരയ്ക്ക് നിളാനാഥ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, 7.30ന് ഹിറ്റ് മെഗാഷോ ‘ജാനു ഏടത്തിയും