Tag: Kappad
ആറുമാസത്തോളമായി തുറന്നുപ്രവര്‍ത്തിച്ചിട്ട്; മൂന്ന് വര്‍ഷം മുമ്പ് പണിത കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറി കാടുപിടിച്ച നിലയില്‍
കാപ്പാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപം നിര്‍മ്മിച്ച സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറി ഉപയോഗിക്കാതെ കാടുപിടിച്ച നിലയില്‍. ചിത്രപ്രദര്‍ശനം, ചരിത്ര മ്യൂസിയം, ചരിത്ര ലൈബറി എന്നിവ സജ്ജീകരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഗേറ്റും മുറ്റവുമെല്ലാം പുല്ലും കാടും വളര്‍ന്ന് കാടുപിടിച്ച നിലയിലാണ്. ആറുമാസത്തോളമായി ഇവിടെ പ്രദര്‍ശന പരിപാടികളൊന്നും നടന്നിട്ടില്ല. 2020 സെപ്റ്റംബര്‍
കൊയിലാണ്ടി മേഖല മുസാബഖ; തിരുവങ്ങൂര്‍ റെയ്ഞ്ച് ചാമ്പ്യന്മാര്‍, മുഹമ്മദ് നാഫിഹ് കലാപ്രതിഭ
കാപ്പാട്: കണ്ണന്‍കടവ് ദാറുസ്സലാം മദ്‌റസയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊയിലാണ്ടി മേഖല മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളില്‍ തിരുവങ്ങൂര്‍ റെയ്ഞ്ച് ചാമ്പ്യന്മാരായി. 11 റെയ്ഞ്ചുകളില്‍ നിന്നായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ ആറ് വേദികളിലായി മാറ്റുരച്ച കലാമേളയില്‍ 347 പോയിന്റ് നേടിക്കൊണ്ടാണ് തിരുവങ്ങൂര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. ഉള്ളിയേരി റെയ്ഞ്ചിലെ മുഹമ്മദ് നാഫിഹ് കലാപ്രതിപയായി
തല്‍ക്കാലത്തേക്ക് പ്രശ്‌നപരിഹാരമായി; കാപ്പാട്- കൊയിലാണ്ടി തീരദേശപാത ഗതാഗത യോഗ്യമാക്കി
കാപ്പാട്: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട്-കൊയിലാണ്ടി തീരദേശപാത താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി. റോഡ് തകര്‍ന്നയിടത്ത് താല്‍ക്കാലികമായി കരിങ്കല്‍ നിരത്തി റോഡ് ഗതാഗതയോഗ്യമാക്കുകയാണ് ചെയ്തിട്ടുള്ളത്. ടാറിങ് നടത്തിയിട്ടില്ലെങ്കിലും വാഹനങ്ങള്‍ക്ക് ഇതുവഴി പോകാമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായുണ്ടായ കടലേറ്റത്തെ തുടര്‍ന്ന് കാപ്പാട്- കൊയിലാണ്ടി തീരദേശ പാത പൂര്‍ണമായി തകര്‍ന്നതിനാല്‍ ഏറെക്കാലമായി ഇതുവഴി
കുട്ടികള്‍ കുടിവെള്ളത്തിന് ഇനി പ്രയാസപ്പെടേണ്ട; കാപ്പാട് കണ്ണന്‍കടവ് സ്‌കൂളില്‍ കുഴല്‍കിണര്‍ നിര്‍മ്മിച്ചു നല്‍കി കെ.എം.സി.സി
കാപ്പാട്: കുടിവെള്ളത്തിന് പ്രയാസം അനുഭവിച്ച കണ്ണന്‍കടവ് ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കി റിയാദ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. കുഴല്‍ കിണര്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ സ്‌കൂളിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.മൊയ്ദീന്‍ കോയ അധ്യക്ഷനായി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍
തിരുവങ്ങൂരില്‍ നിന്ന് കാപ്പാട് റോഡിലൂടെയാണോ യാത്ര? എങ്കില്‍ വഴിമാറ്റിക്കോ, നാളെമുതല്‍ മൂന്നുദിവസം ഗേറ്റ് തുറക്കില്ല
കൊയിലാണ്ടി: അറ്റകുറ്റപ്പണികള്‍ക്കായി തിരുവങ്ങൂര്‍ കാപ്പാട് റോഡിലെ ഗേറ്റ് അടക്കുന്നു. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ഗേറ്റ് അടക്കുന്നത്. കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന വഴികളിലൊന്നാണിത്. യാത്രക്കാര്‍ക്ക് പ്രദേശത്തേക്കുള്ള മറ്റുവഴികള്‍ ആശ്രയിക്കാവുന്നതാണ്.
സൗജന്യ മെഗാ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്റര്‍
കാപ്പാട്: സൗജന്യ മെഗാ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്റര്‍. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസാഫ് ഫൌണ്ടേഷനുമായി സഹകരിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്ററര്‍ പരിസരത്തു വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ആറോളം വിദ്ഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍
കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം
ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട്
കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പട്ടി കടിച്ച് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി പഞ്ചായത്ത്
ചേമഞ്ചേരി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജില്‍ വച്ച് ഞായറാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 18 നാണ് കാപ്പാട് തൂവ്വപ്പാറയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്താനായി ഉപയോഗിച്ചിരുന്ന കുതിരയെ പേപ്പട്ടി കടിക്കുന്നത്.
കാപ്പാട് ബീച്ചില്‍ അവശനിലയിലായിരുന്ന കുതിര ചത്തു; ചത്തത് പേപ്പട്ടിയുടെ കടിയേറ്റ നിരീക്ഷണത്തിലിരിക്കെ
കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിര ചത്തു. മൂന്നുദിവസത്തോളമായി അവശനിലയിലായിരുന്ന കുതിര ഇന്ന് രാവിലെയാണ് ചത്തത്. കുതിരയ്ക്ക് പേവിഷബാധയാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് സ്ഥലത്തെത്തി കുതിരയുടെ തലയിലെ സാമ്പിളുകള്‍ ശേഖരിച്ച ശേഷമേ മറവുചെയ്യാനുള്ള നടപടികളുണ്ടാവൂവെന്ന് പഞ്ചായത്ത് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട്
കാപ്പാട് തുവ്വപ്പാറയില്‍ സവാരിക്കായുള്ള കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം; മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ്
ചേമഞ്ചേരി: തുവ്വപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്താനായി നിര്‍ത്തിയ കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം. കുതിര സവാരി നിര്‍ത്തിവയ്ക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതുകാരണം കുതിരസവാരി നടത്തിയ നിരവധി പേര്‍ ഭയവിഹ്വലരായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ ആരോപിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് കുതിരയെ പട്ടി കടിക്കുന്നത്. ഇതിന് ശേഷം കുതിരയെ