Tag: Kannur

Total 48 Posts

കണ്ണൂരിലെ ക്ഷേത്രോത്സവത്തിലെ കലശം വരവിൽ പി ജയരാജന്റെ ചിത്രം, വിവാദം പുകയുന്നു; രാഷ്ട്രീയവൽക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം

കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ വിവാദമായി പി.ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് മറ്റ് ചിത്രങ്ങളോടൊപ്പം പി.ജയരാജന്റെ ചിത്രവും ഇടം പിടിച്ചത്. വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് ഈ വിഷയത്തില്‍ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. കതിരൂർ കൂർമ്പക്കാവ് ഉത്സവ താലപ്പൊലി ഘോഷയാത്രക്കിടെയുള്ള കലശം വരവിലാണ് പാട്യം നഗറിലെ സി.പി.ഐ.എം

കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവ്; കാരണം സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് പോലീസ്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കൂവേരി സ്വദേശി അഷ്‌കറാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. തളിപ്പറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരിയായ ഷാഹിദക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് പുറമെ സമീപത്തുണ്ടായിരുന്ന മറ്റ്

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടു; വളപട്ടണത്ത് കാപ്പ കേസ് പ്രതിയെ പിടികൂടിയത് ബലപ്രയോഗത്തിലൂടെ

കണ്ണൂര്‍: വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമാണ് പോലീസ് പിടിയിലായത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് കീഴടക്കിയത്. അഞ്ച് വാഹനങ്ങള്‍ക്കാണ് ഷമീം തീയിട്ടിരുന്നത്. ഇതില്‍ ഒന്ന് ഇയാളുടെ വാഹനം തന്നെമാണ്. ഷമീം ആണ് ആക്രമം

കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂര്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കാറില്‍ തീപിടിച്ചത്. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും

കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചുമാറ്റി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതന്‍ മുറിച്ച് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ആണൂരിലാണ് സംഭവം. കരിവെള്ളൂര്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് മുടി മുറിച്ചത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആണൂരിലെ ഓഡിറ്റോറിയത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി മുറിച്ചുമാറ്റപ്പെട്ടെന്ന് മനസ്സിലായത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള

ഓടുന്ന ജീപ്പില്‍ 15 ഓളം വിദ്യാര്‍ഥികള്‍; ഒപ്പം സാഹസികാഭ്യാസ പ്രകടനങ്ങളും; മമ്പറത്ത് അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മമ്പറത്ത് തുറന്ന ജീപ്പില്‍ കുട്ടകളെ കുത്തിനിറച്ച് സാഹസികാഭ്യാസ പ്രകടനം. 15 ഓളം വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. ഓടുന്ന ജീപ്പില്‍ നിന്നുള്ള സാഹസികാഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും അത്ഭുതകരമായാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്ത പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ ആറാം ക്ലാസുകാരന്‍ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍; അപകടം സംഭവിച്ചത് കുളിമുറിയില്‍

കണ്ണൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ. ഭഗത് (11) ആണ് മരിച്ചത്. ചെക്കികുളം രാധാകൃഷ്ണ എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് അപകടം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടപ്പ് മുറിയിലെ കുളിമുറിയിയുടെ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും

കണ്ണൂരില്‍ കിടപ്പുമുറിയില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: വളപട്ടണത്ത് കിടപ്പുമുറിയില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. വളപട്ടണം കീരിയാട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്‌മാന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഒന്‍പതുമാസം ഗര്‍ഭിണിയായ ഭാര്യ പെട്ടെന്നുള്ള അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ചെന്നാണ് സജീര്‍ അബ്ദുള്‍ റഹ്‌മാന്‍ പോലീസിന് നല്‍കിയ മൊഴി.

ഒരു യാത്രയായാലോ? മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍

ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണു; കണ്ണൂരില്‍ ബ്രസീല്‍ ആരാധകനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. അലവില്‍ സ്വദേശിയായ നിതീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു. കടുത്ത ബ്രസീല്‍ ആരാധകനായിരുന്നു നിതീഷ്. വ്യാഴാഴ്ച രാത്രി അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപം ഫ്‌ളക്‌സ് കെട്ടിയ ശേഷമാണ് അപകടം. കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡ് അലങ്കരിക്കുന്നതിനിടെയാണ് മരത്തില്‍ നിന്ന് കാല്