Tag: #Kanathil Jameela MLA
പന്തലായനി-കാട്ടുവയല്‍ റോഡില്‍ ബോക്സ് കല്‍വര്‍ട്ട് സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതായി കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി കാട്ടുവയല്‍ റോഡില്‍ ബോക്സ് കള്‍വര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി കാനത്തില്‍ ജമീല എം.എല്‍.എ. പന്തലായനി നിവാസികള്‍കളായ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലത്തിലേക്കും, ബഹുജനങ്ങള്‍ക്കു ആശുപത്രി, റെയില്‍വേ സ്റ്റേഷന്, അഘോരശിവക്ഷേത്രം എന്നിവടങ്ങളിലേക്കുമെല്ലാം പോകാനുള്ള വഴി അടയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പ്രദേശവാസികള്‍ പന്താലയനി ഗതാഗത സംരക്ഷണ കര്‍മ്മ
”എന്തുകൊണ്ട് വടകര എം.പി വീട്ടുപടിക്കലേക്ക് സമരം നടത്തിക്കൂടാ?” ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരെ ജനങ്ങള്‍ എം.എല്‍.എയുടെ വീട്ടുപടിക്കലാണ് സമരം ചെയ്യേണ്ടതെന്നു പറഞ്ഞ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്ഖിഫിലിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണമുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സമരം ചെയ്യേണ്ടത് എം.എല്‍.എയുടെ വീട്ടുപടിക്കലാണ് എന്നു പറഞ്ഞുള്ള ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ദുല്‍ഖിഫിലിന്റെ പത്രക്കുറിപ്പിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ. ‘മലര്‍ന്നുകിടന്ന് തുപ്പരുത്’ എന്നാണ് തനിക്ക് ദുല്ഖിഫിലിനോട് പറയാനുള്ളതെന്നാണ് ദേശീയപാതയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിരത്തി കാനത്തില്‍ ജമീല
ഭക്ഷ്യ പൊതുവിതരണ രംഗത്തെ വിവേചനം അവസാനിപ്പിക്കുക; നിയമസഭയില്‍ പ്രമേയവുമായി കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയം കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ചു. 2013 ല്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കിയതിലൂടെ അതുവരെ 16.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോള്‍ 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. അതായത് വിതരണ
നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയും; പുസ്തക വിതരണവും സ്നേഹാദരവും സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ
മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ല, ജനാധിപത്യ മഹിളാ അസോസിയേഷന് ഷിദയ്ക്കൊപ്പം; കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: മാധ്യമപ്രവര്‍ത്തക ഷിദ ജഗതിനോട് ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ലെന്ന് കൊയിലാണ്ടി എം.എല്‍.എയും ജനാധിപത്യ മഹിളാ അസോസിയേഷന് പ്രസിഡന് സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല. ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനുള്ള ഷിദയുടെ തീരുമാനത്തിനൊപ്പമാണ് മഹിളാ അസോസിയേഷനെന്നും അവര്‍ വ്യക്തമാക്കി. ”സുരേഷ് ഗോപി ഷിദ ചോദിച്ചത് ഷിദ
കുറുവങ്ങാട് അക്വഡക്ട്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും ബുദ്ധിമുട്ടായ നിലയില്‍; റീ ടാറിംഗ് ആവശ്യപ്പെട്ട് എം.എല്‍.എയ്ക്ക് നാദം റസിഡന്റ്സ് അസോസിയേഷന്റെ നിവേദനം
കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്റ്റ്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് റീ ടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നാദം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിവേദനം നല്കി. റോഡില്‍ അക്വഡക്ടിന്റെ തെക്കേ അറ്റം മുതല്‍ പാലോളി പറമ്പ് വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ഒട്ടും യാത്രായോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കാല്‍നട പോലും ദുസ്സഹമായ അവസ്ഥയിലാണ് റോഡിന്റെ ഇപ്പോഴത്തെ
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി കൊയിലാണ്ടി; സ്വാഗതസംഘം ഓഫീസ് തുറന്നു
കൊയിലാണ്ടി: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങി. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകർക്കാനുളള ഗൂഡാലോചനയാണ് ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കാനത്തിൽ ജമീല പറഞ്ഞു. ജില്ലാ സെക്രട്ടറി എം.കെ.ശശി അധ്യക്ഷത വഹിച്ചു.
‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന് നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം
ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട്
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ
കൊയിലാണ്ടി: കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർനിർമ്മിക്കുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല. കേരള പിറവിക്ക് മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ. ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സഹായകരവും ആശ്വാസപ്രദവുമായ ഈ ഫിഷ് ലാന്റിങ് സെന്റർ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. കാലപഴക്കം