Tag: kalolsavam

Total 10 Posts

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകൾ; സ്കൂളുകളിൽ തിരുവങ്ങൂർ നാലാമത്

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്‌. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി; രചനാ മത്സരങ്ങളില്‍ ആദ്യ ദിനം മാറ്റുരച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: വിവിധ രചനാ മത്സരത്തോടെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി. കഥാരചന, കവിതാ രചന, കാപ്ഷന്‍ രചന, ഉപന്യാസം, സമസ്യ പുരാണം, ഗദ്യപാരായണം, സിദ്ധരൂ പോച്ചാരണം, പ്രശ്നോത്തരി, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദ കേളി, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഞായറാഴ്ച്ച നടന്നത്. പേരാമ്പ്ര ഹയര്‍

ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത

പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The

12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ‘ചക്കരപ്പന്തലി’ലെ ഒന്നാം ദിനം

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം

പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവത്തിന് സമാപമനം: സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ

കൊയിലാണ്ടി: പാറപ്പള്ളി മർക്കസ് മാലിക് ദിനാർ സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവം അന്നബഅ് കലോത്സവം സിങ്-സഫയറിൽ ചാമ്പ്യന്മാരായി നെഹ്റുവാൻ. ഖൈറുവാൻ, ഖുറാസാൻ, നെഹ്റുവാൻ, ഇസ്ഫഹാൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിലാണ് നെഹ്റുവാൻ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യന്മാരായത്. ഖുറാസാനും ഖൈറുവാനും ഇസ്ഫഹാനും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തിന് അർഹരായി. പ്രശസ്ത മാപ്പിള കവി ബാപ്പു

കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ

മേപ്പയ്യൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോക അനുരാഗ്. എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അലോക കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ചുവടു വയ്ക്കുന്നത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ നഷ്ടം (The loss of renaissance

ആഘോഷത്തിന്റെയും മത്സരത്തിന്റെയും അഞ്ചു നാളുകള്‍; കടത്തനാടിന്റെ ഹൃദയഭൂമിയില്‍ സര്‍ഗ്ഗ വസന്തം തീര്‍ത്ത ജില്ലാ യുവജനോത്സവത്തിന് സമാപനം

വടകര: വടക്കന്‍പാട്ടിന്റെയും കളരിപ്പയറ്റിന്റെയും നാടായ കടത്തനാടിന് കലയുടെ മാമാങ്കം സമ്മാനിച്ച ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കലോത്സവം, മത്സരാര്‍ത്ഥികളും അധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റിയ കാഴ്ചയാണ് വടകരയില്‍ കാണാന്‍ സാധിച്ചത്. കലാപ്രതിഭകള്‍ വേദിയില്‍ സര്‍ഗ്ഗവസന്തം സൃഷ്ടിക്കുമ്പോള്‍ വടകരയിലേയും, സമീപ

കാലാമാമാങ്കത്തിന് കര്‍ട്ടന്‍ വീണു; ആവേശപ്പോരാട്ടത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍, മേലടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ് പയ്യോളി

മേപ്പയ്യൂര്‍: നാല് ദിവസമായി ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടന്നുവരുന്ന മേലടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി. 

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് ജില്ലയില്‍ നടക്കും, കായിക മേള തിരുവനന്തപുരത്തും

കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് ജില്ലയില്‍ നടക്കും. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തീരുമാനം അറിയിച്ചത്. എന്നാല്‍ ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗല്‍ മന്ത്രി നിലപാട്