Tag: K.K. Shylaja Teacher
‘യൂട്യൂബ് ചാനല്‍ വഴി ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയത് വസ്തുതാവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശം’; റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്ക്ക് എല്‍.ഡി.എഫ് വടകര ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നോട്ടീസ്
വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ യൂട്യൂബ് ചാനല്‍ വഴി വ്യക്തിഹത്യാപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്ക്കെതിരെ വക്കീല്‍ നോട്ടീസ്. എല്‍.ഡി.എഫ് വടകര ലോകസഭ മണ്ഡലം കമ്മറ്റിയാണ് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ അധിക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍
ശൈലജ ടീച്ചര്‍ക്കെതിരായ കോവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല, രാഷ്ട്രീയം, ഇപ്പോഴത്തെ സൈബർ ആക്രമണം അംഗീകരിക്കാനാവാത്തത്; കെ.കെ രമ എംഎല്‍എ
വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എം.എല്‍.എ. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും, വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ പറഞ്ഞതിനെ മുഖവിലക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. മുഖമില്ലാത്ത ആളുകള്‍ വഴി ലൈംഗിക ചുവയോടെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ അനുഭവം അല്ല, സ്ത്രീകള്‍ക്കെതിരായ അശ്ശീല പ്രചാരണം
ബോംബ് നിർമാണ കേസിൽ ശൈലജ ടീച്ചറിന്റെയും അധ്യാപകൻ നൗഫലിന്റേയും ചിത്രമുപയോഗിച്ച് വ്യാജ പ്രചാരണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാനനഷ്ടത്തിന് പരാതി
വടകര: പാനൂരിലെ ബോംബ് നിർമ്മാണ കേസിൽ അധ്യാപകനെ പ്രതിയാക്കി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. വടകര എന്ന ഇൻസ്റ്റാഗ്രാം പേജിൽ കൊല്ലം സ്വദേശിയായ അധ്യാപകൻ നൗഫലിന്റേയും വടകര ഇടതുമുന്നണി സ്ഥാനാർത്ഥി ശൈലജ ടീച്ചറിന്റെയും ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് പരാതി. കോൺഗ്രസ് പ്രവർത്തരുടെ ഇൻസ്റ്റാഗ്രാം എഫ്ബി പേജുകളിലാണ് കഴിഞ്ഞ
ശൈലജ ടീച്ചര്‍ക്ക് വടകരയുടെ പെണ്‍കരുത്തിന്റെ പിന്തുണ; കോട്ടപ്പറമ്പില്‍ നിന്ന് തുടങ്ങിയ വനിതാ സംഗമത്തില്‍ അണിനിരന്നത് പതിനയ്യായിരത്തോളം സ്ത്രീകള്‍
വടകര: വൈകിട്ട് ആറോടെ വടകര കോട്ടപ്പറമ്പും പഴയ ബസ് സ്റ്റാന്റ് പരിസരവും സ്ത്രീകളെക്കൊണ്ട് നിറഞ്ഞു. പിന്നെയും പല ഭാഗത്തുനിന്നായി പ്രായമായവരും യുവതികളും അടക്കം വടകരയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ വിളിച്ച ഓരോ മുദ്രാവാക്യങ്ങളും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്ക്കുവേണ്ടിയുള്ളതായിരുന്നു. കരുതലിന്റെ സ്നേഹ സ്പര്‍ശം, ആരോഗ്യമേഖലയില്‍ കേരള മോഡലിന് കരുത്ത് പകര്‍ന്ന ഭരണാധികാരി, നിപയിലും കോവിഡിലിനും ഒരു
കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപം; തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും എല്‍.ഡി.എഫിന്റെ പരാതി
വടകര: വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവരോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈലജ ടീച്ചറെ വടകര പാര്‍ലമെന്റ്
രാവിലെ മൂരാട് തുടങ്ങി രാത്രി കാട്ടിലപ്പീടിക സമാപിക്കുന്ന പര്യടനം; ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍
കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടതി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30ന് മൂരാട് നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി ഏഴ് മണിയോടെ കാട്ടിലപ്പീടികയില്‍ സമാപിക്കും. 8.30 മൂരാട്, 9 അറബിക് കോളേജ്, 9.30 ആവിത്താര, 10 അക്ഷര കോളേജ്, 10.30 പെരുമാള്‍പുരം തെരും, 11 പുറക്കാട്,
”ഇഡി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു, പ്രതിപക്ഷങ്ങള്‍ക്കെതിരായ മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയ നീക്കള്‍ക്കെതിരെ പ്രതിഷേധം ഉയരണം” അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കെ.കെ.ശൈലജ ടീച്ചര്‍
വടകര: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം അപലപനീയവും രാജ്യമെത്തപ്പെട്ട ഫാസിസ്റ്റ് അധികാരഭീഷണിയുടെ സൂചനയുമാണെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗവും വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. 18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷവും ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന് ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍
‘അന്ന് പി.പി.ഇ കിറ്റ് ധരിക്കാതെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അടുത്ത് വന്ന് സംസാരിച്ചത് വലിയ ധൈര്യമായിരുന്നു, ടീച്ചർ പകർന്ന ധൈര്യം ഇന്നും കൈമുതലായുണ്ടെന്ന് അജന്യ’; നിപയെ അതിജീവിച്ച അജന്യയെ ചെങ്ങോട്ടുകാവിലെ വീട്ടിലെത്തി കണ്ട് ശൈലജ ടീച്ചർ
ചെങ്ങോട്ടുകാവ്: 2018ല്‍ സംസ്ഥാനത്ത് ആദ്യ നിപ ബാധയുണ്ടായപ്പോള്‍ അതിനെ അതിജീവിച്ച രണ്ടുപേരിലൊരാളാണ് ചെങ്ങോട്ടുകാവ് സ്വദേശിനിയായ അജന്യ. അന്ന് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജ ടീച്ചര്‍ നല്കിയ പിന്തുണയെയും ധൈര്യത്തെയും കുറിച്ച് അജന്യ പിന്നീട് പലവട്ടം പറഞ്ഞിട്ടുണ്ട്. വടകര ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശൈലജ ടീച്ചര്‍ ചെങ്ങോട്ടുകാവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ അജന്യയെ കാണാന്‍ മറന്നില്ല. 12
രാജ്യത്തെ വെട്ടിമുറിക്കുന്ന, സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ അതിശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയരണമെന്ന് ശൈലജ ടീച്ചര്‍; പേരാമ്പ്രയില്‍ കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ
പേരാമ്പ്ര: നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനൊരുങ്ങുന്ന, രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്തികള്‍ക്കെതിരായുള്ള അതിശക്തമായ പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരേണ്ടതായിട്ടുണ്ടെന്ന് കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞതവണ തെരഞ്ഞെടുത്ത യു.ഡി.എഫിന്റെ എം.പിമാര്‍ പൗരത്വഭേദഗതി നിയമം പാസാക്കുമ്പോള്‍ വരെ മൗനം പാലിച്ചുവെന്നത് അങ്ങേയറ്റം മോശമായ
രോഗം ശരീരത്തെ തളര്‍ത്തിയപ്പോള്‍ മനക്കരുത്ത് കൊണ്ട് ജീവിതത്തില്‍ മുന്നേറാമെന്ന് കാണിച്ച കീഴരിയൂരുകാരി; ശാരികയെ കീഴരിയൂരിലെ വീട്ടില്‍ സന്ദര്‍ശിച്ച് കെ.കെ.ശൈലജ ടീച്ചര്‍
കീഴരിയൂര്‍: വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കീഴരിയൂരിലെത്തിയ ശൈലജ ടീച്ചര്‍ കീഴരിയൂരുകാരി ശാരികയെ കാണാന്‍ മറന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്ക്കാന് തയ്യാറാവാത്തവരുടെ പ്രതിനിധിയാണ് ശാരിക. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരികയ്ക്ക് വീല്‍ചെയറിന്റെ സഹായമില്ലാതെ ചലിക്കാനാവില്ല. എന്നാല്‍ തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ മനക്കരുത്ത് കൊണ്ട് നേരിട്ട് മാതൃകയാവുകയാണ് ഈ പെണ്‍കുട്ടി. ഇന്ന് ഐ.എ.എസ്