Tag: ITI
ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനം; നോക്കാം വിശദമായി
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐടിഐ കളിലായി 13 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 260 സീറ്റുകളാണ് ഇതിനായി സംവരണം ചെയ്തിട്ടുള്ളത്. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ് സൈറ്റ് ആയ www.labourwelfarefund.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
പുതിയ കെട്ടിടം തുറന്നു, വികസന പ്രവൃത്തികള്‍ക്കും തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കൊയിലാണ്ടി ഐ.ടി.ഐ, പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി മന്ത്രി വി.ശിവന്‍കുട്ടി. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെയും വികസന പ്രവൃത്തികളുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ വൈദഗ്ദ്ധ്യ രംഗത്ത് മുന്നേറ്റത്തിന്റെ പുതിയ സാധ്യതകളാണ് സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകൾ കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി
കൊയിലാണ്ടി: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിനായി എം.പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി. ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കോട്ട് നിർവ്വഹിച്ചു.
കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ സ്‌ട്രൈവ് പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബി.ഇ/ബി.ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ വൈദഗ്ധ്യം, എച്ച്.ആര്‍ വിഭാഗത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവപരിചയം, വിവിധ വ്യവസായങ്ങളില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് മെയ് 10- ന് രാവിലെ 11
ഐ.ടി.ഐ കഴിഞ്ഞിട്ടും ജോലി ആയില്ലേ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍
കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍. കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ മാര്‍ച്ച് 10ന് നടക്കുന്ന പരിപാടി എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ പാസായവര്‍ക്ക്ജോബ് ഫെയറില്‍ പങ്കെടുക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് www.spectrumjobs.org എന്ന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9947454618, 8848487385